ബറോസിൽ മോഹൻലാൽ
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. ഗ്രാവിറ്റി ഇല്യൂഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗങ്ങളാണ് പുറത്തിറങ്ങിയത്.
കോട്ടയ്ക്ക് സമാനമായ ഒരു കെട്ടിടത്തില്‍ നില്ക്കുന്നതും അതിന്റെ ഭിത്തിയിലൂടെ നടക്കുന്നതുമൊക്കെയാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ജിജോയാണ് തിരക്കഥ. ആദ്യമായി മലയാള സിനിമയില്‍ ഗ്രാവിറ്റി ഇല്യൂഷന്‍ പരീക്ഷിച്ച സംവിധായകനാണ് ജിജോ. 1984 ല്‍ റിലീസ് ചെയ്ത മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ ജിജോ ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു.
.jpg?$p=8384990&w=610&q=0.8)
ഡി ഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രമാണ് ബറോസ്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.
.jpg?$p=74dd70a&w=610&q=0.8)
മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. ഇന്ത്യക്കകത്തും പുറത്തുമുള്ള അഭിനേതാക്കളും സാങ്കേതികവിദഗ്ധരും ബറോസിന്റെ ഭാഗമായുണ്ട്.
.jpg?$p=8312ca4&w=610&q=0.8)
സന്തോഷ് ശിവന് ക്യാമറയും സന്തോഷ് രാമന് പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. ജിജോയാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ചിത്രത്തിന്റെ പോസ്റ്ററും പ്രമോ ടീസറും നേരത്തേ പുറത്തിറങ്ങിയിരുന്നു.
.jpg?$p=9c2ba89&w=610&q=0.8)
.jpg?$p=85b4690&w=610&q=0.8)
.jpg?$p=c3fc77b&w=610&q=0.8)
.jpg?$p=6df998d&w=610&q=0.8)
.jpg?$p=d607ec7&w=610&q=0.8)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..