മേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും നിര്‍മാണ രംഗത്ത്. 

അമേരിക്കന്‍ നിര്‍മാണ കമ്പനിയായ നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി ടെലിവിഷന്‍ സീരീസുകളും ചിത്രങ്ങളും നിര്‍മിച്ചാണ് ഇരുവരും നിര്‍മാണ രംഗത്ത് പ്രവേശിക്കുന്നത്. 

മുന്‍ പ്രസിഡന്റ് ബാരാക്ക് ഒബാമയും മിഷേല്‍ ഒബാമയും നെറ്റ്ഫിളിക്‌സിന് വേണ്ടി സീരീസുകളും ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും നിര്‍മിക്കാനുളള കരാറില്‍ ഒപ്പു വച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു- സ്ട്രീമിങ് ചാനലിന്റെ ഓദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.