ബനാറസിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ
സായിദ് ഖാന്റെ നായകനാകുന്ന ബനാറസിന്റെ ഫസ്റ്റ്ലുക്കും മോഷന്‍ പോസ്റ്ററും പുനീത് രാജ്കുമാറിന്റെ മൃതദേഹം സംസ്കരിച്ച
കന്തീരവ സ്റ്റുഡിയോയില്‍ വളപ്പില്‍വെച്ച് റിലീസ് ചെയ്തു.
ജയതീര്‍ത്ഥ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സോണല്‍ മൊണ്ടീറോയ്ക്കൊപ്പം നായകനായി സായിദ് ഖാന് അഭിനയിക്കുന്നു. അന്തരിച്ച ഡോ. രാജ്കുമാര്, പാര്‍വതമ്മ രാജ്കുമാര്, അംബരീഷ്, പുനീത് രാജ്കുമാര് എന്നിവര്‍ക്ക് ചലച്ചിത്ര സംഘം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അഭിമാന് സ്റ്റുഡിയോയില്‍ ഡോ.വിഷ്ണുവര്‍ദ്ധന്റെ ചിത്രത്തിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
നാഷണല്‍ ഖാന്‍സ് പ്രൊഡക്ഷന്‍ കമ്പനിയാണ് ആഡംബരത്തോടെ നിര്‍മ്മിച്ച മോഷന്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ഫസ്റ്റ് ലുക്കും പുറത്തിറക്കിയത്. ഒന്നും സംഭവിച്ചില്ലായിരുന്നെങ്കില്‍ ബനാറസിന്റെ ഫസ്റ്റ് മോഷന്‍ പിക്ചര്‍ പോസ്റ്ററും ഫസ്റ്റ് ലുക്കും അന്തരിച്ച പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര് പുറത്തുവിടേണ്ടതായിരുന്നു. ആയതിനാല്‍ ബനാറസ് ടീമിന് ഒരേ സമയം സന്തോഷവും സങ്കടവുമായിരുന്നു. നിര്‍ഭാഗ്യവശാല്‍, അദ്ദേഹം ഇപ്പോള്‍ ഇല്ല- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സംവിധായകന് ജയതീര്‍ത്ഥ, നായകന്മാരായ സായിദ് ഖാന്, സോണാല്‍ മൊണ്ടീറോ, ഹാസ്യനടന് സുജയ് ശാസ്ത്രി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്ന ബനാറസ് രാജ്യവ്യാപകമായി തരംഗം സൃഷ്ടിക്കും.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്, ശബരി.
Content Highlights: Banaras Movie First look motion poster, Zaid Khan, Sonal Monteiro, Jayathirtha B. Ajaneesh Loknath film
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..