ബൻ- ടി സിനിമയുടെ പോസ്റ്റർ
നക്ഷത്ര സ്റ്റുഡിയോസിന്റെ ബാനറിൽ ആർ.കേശവ (ദേവസാന്ദ്ര ) നിർമ്മിച്ച് പി.എസ് ഉദയകുമാർ കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബൻ - ടി'. ഒരേസമയം മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായിട്ടാണ് സിനിമ ഒരുങ്ങുന്നത്.
കോളനിയിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ രണ്ട് സഹോദരന്മാരുടെ കഥപറയുന്ന ഈ ചിത്രത്തിൽ ഗവണ്മെന്റ് സ്കൂളിൽ നിന്നും സ്വകാര്യ സ്കൂളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു കുട്ടിയുടെ ജീവിത പശ്ചാത്തലമാണ് കഥാതന്തു ആവുന്നത്. ബൻ- ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം മൗര്യയാണ്. കൂടാതെ, തന്മയ, ഉമേഷ്, ശ്രീദേവി, നിഷ എന്നിവർ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത് ഫ്ളിക്സ് എന്റർടൈൻമെന്റ് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ധനുഷ് യാദവ്, പ്രൊഡക്ഷൻ ഡിസൈനർ: ബി. നവീൻ റെഡ്‌ഡി, ക്യാമറ: രാജ റവ.അഞ്ചൽകാർ, മ്യൂസിക്: പ്രദ്ദ്യോട്ട, തിരക്കഥ & സംഭാഷണം: രവികിരൺ, കോസ്റ്റ്യൂം: ചക്രി, അസ്സോസിയേറ്റ് ഡയറക്ടർ: കുമാർ ഗൗഡ & അക്ഷയ്കുമാർ, അസിസ്റ്റന്റ് ഡയറക്ടർഴ്‌സ്: അക്ഷയ്റാം, ദീക്ഷിത്, പുനീത്, പി.ആർ.ഒ: പി.ശിവപ്രസാദ്.
Content Highlights: ban t, multilingual movie, location news
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..