എലീന ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ച്ച ചിത്രം| Photo: Instagram.com|aileena_amon|?hl=en
ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങി നടന്‍ ബാലുവും നടിയും മോഡലുമായ ഐലീനയും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരങ്ങള്‍ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. നിറവയറുമായി ബാലുവിനൊപ്പം നില്‍ക്കുന്ന ചിത്രവും ഐലീന പങ്കുവെച്ചിട്ടുണ്ട്.
2021 മെയ് മാസത്തോടെയായിരിക്കും കുഞ്ഞിന്റെ വരവെന്നും ഐലീന പോസ്റ്റില്‍ പറയുന്നു. 2020 ഫെബ്രുവരിയിലായിരുന്നു ബാലു വര്‍ഗീസും ഐലീനയും വിവാഹിതരായത്. ലാലിന്റെ സഹോദരിയുടെ മകനാണ് ബാലു വര്‍ഗീസ്. സൗന്ദര്യ മത്സരങ്ങളിലൂടെയാണ് ഐലീന മോഡലിങ് രംഗത്ത് എത്തുന്നത്.
പിന്നീട് 'വിജയ് സൂപ്പറും പൗര്‍ണ്ണമിയും' എന്ന ചിത്രത്തില്‍ വേഷമിട്ടു. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ബാലുവും അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം വിവാഹത്തില്‍ എത്തുകയായിരുന്നു.
Content Highlights: Balu Varghese and Aileena Catherin Amon welcome their first baby
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..