Balu, Aileena
ആദ്യത്തെ കണ്മണിയെ കാത്തിരിക്കുകയാണ് നടൻ ബാലു വർഗീസും ഭാര്യയും നടിയും മോഡലുമായ എലീന കാതറിനും. എലീനയുടെ ബേബി ഷവർ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്.
"ആൺകുട്ടിയോ പെൺകുട്ടിയോ ആവട്ടെ,നീയൊരുപാട് സന്തോഷം കൊണ്ടുവരും” ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ബാലു കുറിച്ചു.
നടൻ ആസിഫ് അലി കുടുംബസമേതം ബേബി ഷവറിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
2020 ഫെബ്രുവരിയിൽ ആയിരുന്നു ബാലുവും എലീനയും വിവാഹിതരാകുന്നത്. നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വർഗീസ്. ലാൽ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു അഭിനയരംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയർ, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ, ചങ്ക്സ് തുടങ്ങിയ ചിത്രങ്ങളിൽ ബാലുവിന്റെ കഥാപാത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഓപ്പറേഷൻ ജാവ, സുനാമി എന്നിവയാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.
റിയാലിറ്റി ഷോയിലൂടെ മോഡലിങ്ങ് രംഗത്തേക്ക് എത്തിയ എലീന ആസിഫ് അലി നായകനായെത്തിയ വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
Content Highlights : Balu Vargheese and Aileena Catherine Baby Shower Pictures
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..