ബാലകൃഷ്ണ, ചിത്രത്തിന്റെ പോസ്റ്റർ | PHOTO: FACEBOOK/Nandamuri Balakrishna
നന്ദമുരി ബാലകൃഷ്ണയും സംവിധായകൻ അനിൽ രവിപുടിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ദസറ നാളിൽ ഈ മാസ് ആക്ഷൻ എന്റർടെയിനർ തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ബാലകൃഷ്ണയുടെ കരിയറിലെ 108-ാം ചിത്രമാണിത്.
'NBK108' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഷൈൻ സ്‌ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഹു ഗരപതിയും ഹരീഷ് പെടിയും ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അതിവേഗം പുരോഗമിക്കുകയാണ്. ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കാജൽ അഗർവാൾ ആണ് ചിത്രത്തിലെ നായിക. ശ്രീലീല മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ബാലകൃഷ്‌ണ ചിത്രത്തിലെയും സംഗീത സംവിധായകനായ തമൻ തന്നെയാണ് ഇത്തവണയും സംഗീതം നിർവഹിക്കുന്നത്. ഛായാഗ്രഹണം -സി. റാം പ്രസാദ്, എഡിറ്റിങ് -തമ്മി രാജു, പ്രൊഡക്ഷൻ ഡിസൈനർ -രാജീവൻ, സംഘട്ടനം -വി. വെങ്കട്ട്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ -എസ്. കൃഷ്‌ണ, പി.ആർ.ഒ -ശബരി
Content Highlights: balakrishna new movie nbk108 release date announced
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..