തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാണ്. തന്റെ ചെരുപ്പ് അഴിച്ച് മാറ്റാത്തതിന് സഹായിയെ തല്ലിയെന്ന പേരിലാണ് താരത്തിന്റെ ദൃശങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ ബാലയ്യയെക്കുറിച്ച് വരുന്ന വാര്‍ത്തകളിലൊന്നും സത്യമില്ലെന്ന് സംവിധായകന്‍ കെ.എസ് രവികുമാര്‍ പറയുന്നു. 

ബാലകൃഷ്ണ അമ്പലത്തില്‍ പോകുന്ന സീനെയുക്കാന്‍ പോവുകയാണെന്ന് സഹായിയെ അറിയിച്ചിരുന്നു. നിങ്ങള്‍ സൂക്ഷിച്ച് നോക്കിയാല്‍ അവിടെ ഒരു ചുമന്ന പരവതാനി കാണാം. അത് നേരെ അവസാനിക്കുന്നത് അമ്പലത്തിന്റെ സെറ്റിലാണ്. പക്ഷെ ആ സമത്ത് സഹായി അപ്രത്യക്ഷമായി. തിരികെ എത്തിയപ്പോള്‍ സ്‌നേഹത്തോടെ അയാളെ സ്പര്‍ശിച്ച് ചെരുപ്പ് അഴിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ ഈ ദൃശ്യങ്ങള്‍ പ്രചരിച്ചപ്പോള്‍ ആളുകള്‍ തെറ്റിദ്ധരിച്ചു- രവികുമാര്‍ പറഞ്ഞു.

റോമോജി റാവു ഫിലിം സിറ്റിയിലെ സെറ്റില്‍ വച്ചാണ് സംഭവം. പുതിയ സിനിമയുടെ ചിത്രീകരണത്തിന് എത്തിയതായിരുന്നു ബാലകൃഷ്ണ. രവികുമാറാണ് ആ ചിത്രത്തിന്റെ സംവിധായകന്‍.