എന്നാലും ശരത് | Photo: Twitter@EnnalumSharath
ബാലചന്ദ്രമേനോന്റെ സംവിധാനത്തില്‍ 2018-ല്‍ തീയ്യേറ്ററുകളിലെത്തിയ ചിത്രമാണ് എന്നാലും ശരത്. നാല് വര്‍ഷത്തിനിപ്പുറം യൂട്യൂബിലൂടെ റീ റിലീസിനൊരുങ്ങുകയാണ്. ക്യാംപസ് പശ്ചാത്തലത്തിലൊരുക്കിയ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമായിരുന്നു എന്നാലും ശരത്.
ബാലചന്ദ്ര മേനോന്റെ തന്നെ യൂ ട്യൂബ് ചാനലായ ഫില്‍മി ഫ്രൈഡേയിലൂടെ ഡിസംബര്‍ 9ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. നിധി അരുണ്‍, നിത്യാ നരേഷ്, ചാര്‍ളി ജോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
ലാല്‍ജോസ്, ജൂഡ് ആന്റണ്‍ ജോസഫ്, അജു വര്‍ഗീസ് തുടങ്ങിയ പ്രമുഖരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സേഫ് സിനിമാസിന്റെ ബാനറില്‍ ആര് ഹരികുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: balachandra menons ennalum sharath to release on december 9 on youtube
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..