'സോറി എന്റെ ​ഗർഭം ഇങ്ങനെയല്ല' ; വ്യാജ പ്രചരണങ്ങളോട് പ്രതികരിച്ച് ബാലചന്ദ്ര മേനോൻ


രാഷ്ട്രീയത്തിൽ സ്ഥായിയായ ശത്രുക്കളില്ല ...മിത്രങ്ങളുമില്ല എന്നാണു വെയ്പ്പ് .അതുകൊണ്ടുതന്നെ സ്ഥിരമായ നിലപാടുകളില്ല

ബാലചന്ദ്രമേനോന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റ്

തന്റെ പേരിൽ‌ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരേ ബാലചന്ദ്ര മേനോൻ. ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണച്ച് ബാലചന്ദ്ര മേനോന്റെ വാക്കുകൾ എന്ന നിലയിലാണ് പോസ്റ്റുകൾ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. ഈ വിഷയത്തിലാണ് നിലപാട് വ്യക്തമാക്കി അദ്ദേഹം രം​ഗത്തെത്തിയത്.

ബാലചന്ദ്രമേനോൻ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ്

കൺഗ്രാജുലേഷൻസ് !"
"നല്ല തീരുമാനം..."
"അൽപ്പം കൂടി നേരത്തേയാവാമായിരുന്നു ..."
"നിങ്ങളെപ്പോലുള്ളവർ പൊതുരംഗത്ത് വരണം ..
."അതിനിടയിൽ ഒരു വിമതശബ്ദം :
"വേണോ ആശാനേ ?"
"നമുക്ക് സിനിമയൊക്കെ പോരെ ?"
ഫോണിൽകൂടി സന്ദേശങ്ങളുടെ പ്രവാഹം .എനിക്കൊരു പിടിയും കിട്ടിയില്ല . പിന്നാണറിയുന്നത് എന്റെ പേരിൽ ഒരു വ്യാജ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് ...
ഒന്നല്ല...പല ഡിസൈനുകൾ ...

ഞാൻ മനസ്സാ വാചാ കർമ്മണാ അറിയാത്ത ഒരു കാര്യം എന്റെ തലയും വെച്ച് ആൾക്കാർ വായിക്കുമ്പോൾ 'ഇപ്പോൾ ഇങ്ങനൊക്കെ പലതും നടക്കും' എന്ന മട്ടിൽ ഞാൻ മൗനം പാലിക്കുന്നത് ഭൂഷണമല്ല എന്ന് എനിക്ക് ബോധ്യമായി .എന്നാൽ 'രാഷ്ട്രീയമായി' നേരിടാനും 'നിയമപരമായി' യുദ്ധം ചെയ്യാനുമൊന്നും എനിക്ക് തോന്നിയില്ല . എന്നാൽ എന്റെ നിലപാട് എനിക്ക് വ്യക്തമാക്കുകയും വേണം . അങ്ങിനെയാണ് ഞാൻ ജഗതി ശ്രീകുമാറിന്റെ സഹായം തേടിയത് .ആ ചിത്രത്തിൻറെ സംവിധായകനായ രാജസേനനും നന്ദി ...എന്റെ മറുപടി കണ്ട് എന്നോട് പ്രതികരിച്ച ഏവർക്കും കൂപ്പുകൈ .(അങ്ങിനെ ഒന്നുണ്ടോ ഇപ്പോൾ?..,ആവോ !)പലരും ഭംഗ്യന്തരേണ ചോദിച്ച ഒരു ചോദ്യം :
"നിങ്ങൾ നയം വ്യക്തമാക്കണം...രാഷ്ട്രീയത്തിലേക്കുണ്ടോ?"

"കൺഗ്രാജുലേഷൻസ് !" "നല്ല തീരുമാനം..." "അൽപ്പം കൂടി നേരത്തേയാവാമായിരുന്നു ..." "നിങ്ങളെപ്പോലുള്ളവർ പൊതുരംഗത്ത് വരണം .. ....

Posted by Balachandra Menon on Friday, 27 November 2020

ഉത്തരം :
രാഷ്ട്രീയത്തിൽ സ്ഥായിയായ ശത്രുക്കളില്ല ...മിത്രങ്ങളുമില്ല എന്നാണു വെയ്പ്പ് .അതുകൊണ്ടുതന്നെ സ്ഥിരമായ നിലപാടുകളില്ല.. രാഷ്ട്രീയത്തിലെ അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും സ്ഥിരതയില്ല.. ഇതെല്ലാം 'കൂട്ടിവായിക്കുമ്പോൾ' ഞാൻ രാഷ്ട്രീയത്തിൽ വരുമോ എന്ന ചോദ്യത്തിന് വരുമെന്നോ, വരില്ല , എന്നോ ഇപ്പോൾ പറയാതിരിക്കുന്നതാണ് നല്ലതെന്ന്....
എന്റെ രാഷ്ട്രീയമായ തീരുമാനം ...
that's ALL your honour !

Content Highlights : Balachandra Menon On Fake Political posts Politics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented