തിരുവനന്തപുരംകാരൻ സുധീർ കുമാർ എന്ന നടനെ അറിയാമോ? പെട്ടന്ന് ചോദിച്ചാൽ ആർക്കും അദ്ദേഹത്തിന്റെ മുഖം മനസ്സിൽ തെളിയില്ല. എന്ന മണിയൻ പിള്ള രാജു എന്നു പറഞ്ഞാലോ? ആളെ പിടികിട്ടിയില്ലേ? ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിന് ശേഷമാണ് സുധീർ കുമാർ സാക്ഷാൽ മണിയൻ പിള്ളരാജുവായത്. 

മണിയൻ പിള്ള അഥവാ മണിയൻ പിള്ളയ്ക്ക് വേണ്ടി നിർമാതാവ് ആദ്യം സമീപിച്ചത് നടൻ കമൽ ഹാസനെയാണ്. അദ്ദേഹം കമൽ ഹാസന്റെ ഡേറ്റും വാങ്ങിയിരുന്നു. എന്നാൽ ബാലചന്ദ്ര മേനോൻ കമലിനെ മാറ്റി സുധീർ കുമാറിനെ നായകനാക്കി. ഈ സംഭവം ബാലചന്ദ്ര മേനോൻ തന്നെയാണ് തുറന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ ഫിലിമി ഫ്രെെഡേയ്സ് എന്ന യൂട്യൂബ് ചാനലിലൂടെ. 

സിനിമയുടെ ജോലികളുമായി ബന്ധപ്പെട്ട് ചെന്നെെയിൽ താമസിക്കുന്ന അവസരത്തിൽ തന്നോടൊപ്പം മുറി പങ്കിട്ട ജർമൻ എന്ന സുഹൃത്തിന്റെ ഓർമകൾ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. 

Content Highlights: Balachandra Menon, filmy Fridays,  Kamal Haasan, Maniyan Pilla raju, Maniyan Pilla Adhava Maniyan Pilla