Dileep, Balachandrakumar
കൊച്ചി: വധഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതില്‍ പ്രതികരണവുമായി സംവിധായകന് ബാലചന്ദ്രകുമാര്‍. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഹര്‍ജി തള്ളിയതെന്ന് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്റെ വിശ്വാസ്യതയെ മോശമാകുന്ന തരത്തില്‍ എതിര്‍കക്ഷിയുടെ ഭാഗത്ത് നിന്ന് ധാരാളം നീക്കങ്ങളുണ്ടായി. എന്നെ എങ്ങിനെ കോടതി വിശ്വസിക്കുമെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ എനിക്കിപ്പോള്‍ ബോധ്യമായി. എനിക്ക് ഇപ്പോള്‍ എന്റെ വിശ്വാസ്യത തിരിച്ച് കിട്ടിയിരിക്കുന്നു.
തനിക്കെതിരേ ഉയര്‍ന്ന പീഡന ആരോപണത്തിനും ബാലചന്ദ്രകുമാര്‍ മറുപടി നല്കി.
2021 നവംബര്‍ 21 നാണ് ഞാന്‍ പോലീസില്‍ പരാതി നല്‍കിയത്. അതിന് മുന്‍പ് വരെ ഒരു പെറ്റിക്കേസ് പോലുമുണ്ടായിട്ടില്ല. എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ തുറന്ന് പറഞ്ഞതിന് ശേഷമാണ് ഈ കേസുകള്‍ വന്നത്. പോലീസ് അമ്പേഷിക്കട്ടെ. ഏത് ആരോപണത്തെയും നേരിടാന്‍ ഞാന്‍ തയ്യാറാണ്.
മാധ്യമങ്ങളില്‍ വന്നത് താന്‍ പുറത്ത് വിട്ട നാലോ അഞ്ചോ ഓഡിയോ ക്ലിപ്പുകളാണെന്നും പോലീസിന് താന്‍ 27 ഓഡിയോ ക്ലിപ്പുകളാണ് കൈമാറിയതെന്ന് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.
നിങ്ങള്‍ കേട്ടതെല്ലാം ടീസര്‍ മാത്രമാണ്. വെര്ബാറ്റം എടുത്തുപ്പോള്‍ ഒന്നരപേജോളം ദൈര്‍ഘ്യമുള്ള സംഭാഷണങ്ങളുണ്ട്. എല്ലാം പോലീസിന്റെ കൈവശമുണ്ട്- ബാലചന്ദ്രകുമാര്‍ പറഞ്ഞു.
Content Highlights: Balachandra Kumar High Court dismisses Dileep’s plea, Murder conspiracy case, Crime Branch
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..