ബാല, ഉണ്ണി മുകുന്ദനൊപ്പം അനൂപ് പന്തളം
നടന് ഉണ്ണി മുകുന്ദനെതിരേ ബാല ആരോപണവുമായി രംഗത്ത് വന്നിരുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ല എന്നതായിരുന്നു ബാലയുടെ ആരോപണം. മാത്രവുമല്ല സിനിമയില്‍ പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകരില്‍ പലര്‍ക്കും ഉണ്ണിമുകുന്ദന് പ്രതിഫലം നല്‍കിയിട്ടില്ലെന്നും ബാല ആരോപിച്ചു. സംവിധായകന് അനൂപ് പന്തളവും അതില്‍ ഉള്‍പ്പെടുമെന്നാണ് ബാല പറഞ്ഞ്. തുടര്‍ന്ന് വിവാദത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അനൂപ് പന്തളം. തനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചുവെന്നും ബാലയെ നിര്‍ദ്ദേശിച്ചത് ഉണ്ണി മുകുന്ദനാണെന്നും അനൂപ് പന്തളം കുറിച്ചു.
അനൂപ് പന്തളത്തിന്റെ കുറിപ്പ്
നടന് ബാല ഒരു ഓണ്‍ലൈന്‍ ചാനലിന് നടത്തിയ സംഭാഷണത്തില്‍ എന്റെ പേരുള്‍പ്പെട്ടതുകൊണ്ടാണ് ഈ വിശദീകരണം.
ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി. മറ്റു ടെക്നിഷ്യന്‍സിനും അവരുടെ പ്രതിഫലങ്ങള്‍ കൊടുത്തതായി ആണ് എന്റെ അറിവില്‍. അദ്ദേഹത്തെ ഈ സിനിമയില്‍ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയില്‍ നല്ലൊരു കഥാപാത്രമാണ് ബാലക്ക്. അദ്ദേഹമത് നന്നായി ചെയുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതില്‍ സന്തോഷം. സിനിമ നന്നായി പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കുകയും ഇപ്പോള്‍ വിജയം നേടിയ സന്തോഷത്തിലും ആണ് ഞങ്ങള്‍ ഈ സമയത്ത് ഇത്തരം വിഷയങ്ങളില്‍ എന്റെ പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ട്.
സ്നേഹപൂര്‍വ്വം
അനൂപ് പന്തളം
Content Highlights: bala unni mukundan controversy, Anup Pandalam, shefeekkinte santhosham
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..