ബാലയും എലിസബത്തും | PHOTO: FACEBOOK/ACTORBALA
കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടൻ ബാല. ഭാര്യ എലിസബത്തിനൊപ്പം ആശുപത്രിയിൽ നിന്നുള്ള സെൽഫിയാണ് ബാല പങ്കുവെച്ചത്. ആരാധകർക്ക് ഈസ്റ്റർ ആശംസകളും താരം നേർന്നിട്ടുണ്ട്.
നിരവധി ആരാധകരാണ് ബാലയുടെ പോസ്റ്റിന് കമെന്റുമായി എത്തുന്നത്. ഭാര്യയോടൊപ്പമുള്ള ചിത്രം ബാല തന്റെ ഫെയ്സ്ബുക്ക് പ്രൊഫെെലിന്റെ കവർ ഫോട്ടോയും ആക്കിയിട്ടുണ്ട്.
കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ബാല ഒരു മാസത്തോളം ആശുപത്രിയില്‍ തുടരുമെന്നാണ് വിവരങ്ങൾ. ഏകദേശം ഒരു മാസമായി ബാല ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബാല വെെകാതെ സിനിമയിലേയ്ക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘ഷെഫീഖിന്റെ സന്തോഷ’ത്തിലാണ് ബാല അവസാനമായി അഭിനയിച്ചത്.
Content Highlights: bala shares picture with wife elizabeth
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..