എന്റെ എലിസബത്ത്, എന്റേതുമാത്രം; അഭ്യൂഹങ്ങൾ കാറ്റിൽപ്പറത്തി വീഡിയോയുമായി ബാല


ബാലയുടെ പോസ്റ്റിന് കമന്റുമായി നടൻ ടിനി ടോമടക്കം നിരവധി പേരാണ് എത്തിയത്.

ബാലയും ഭാര്യ എലിസബത്തും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ഭാര്യ എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് നടൻ ബാല. തന്റെ പുതിയ ചിത്രമായ ഷെഫീക്കിന്റെ സന്തോഷം റിലീസാവുന്നതിന് മുന്നോടിയായാണ് താരം ഫെയ്സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

എന്റെ എലിസബത്ത് എന്റേതുമാത്രം എന്ന തലക്കെട്ടോടെയാണ് ബാല വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘‘എന്റെ കൂളിങ് ​ഗ്ലാസ് ഒരാൾ വന്ന് അടിച്ച് മാറ്റി.... അയാൾ ആരാണെന്ന് നിങ്ങൾക്ക് ഞാൻ കാണിച്ച് തരാം’’ എന്നുപറഞ്ഞുകൊണ്ട് ബാല എലിസബത്തിനെ ക്യാമറയ്ക്ക് മുന്നിലേക്ക് ക്ഷണിക്കുകയാണ്. തുടർന്ന് വിജയ്‌യുടെ വാരിസ് എന്ന ചിത്രത്തിലെ രഞ്ജിതമേ എന്ന ​ഗാനത്തിനൊപ്പം ഇരുവരും ചുവടുവയ്ക്കുന്നു.ബാലയുടെ പോസ്റ്റിന് കമന്റുമായി നടൻ ടിനി ടോമടക്കം നിരവധി പേരാണ് എത്തിയത്. ആർക്കും നിങ്ങളെ തടഞ്ഞുനിർത്താനാവില്ല, ട്രെൻഡിങ് എന്നാണ് ടിനി കമന്റ് ചെയ്തത്. രണ്ടുപേരെയും ഒരുമിച്ചുകണ്ടതിൽ സന്തോഷമുണ്ടെന്നും കമന്റുകളുണ്ട്.

ബാലയും ഭാര്യ എലിസബത്തുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇരുവരും വിവാഹമോചിതരായെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇത്തരത്തിലുള്ള എല്ലാ അഭ്യൂഹങ്ങളെയും കാറ്റിൽ പറത്തിയാണ് പുതിയ വീഡിയോയുമായി ബാല രം​ഗത്തെത്തിയത്.

അനൂപ് പന്തളം സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനാവുന്ന ഷെഫീക്കിന്റെ സന്തോഷമാണ് ബാല അഭിനയിക്കുന്ന പുതിയ മലയാളചിത്രം. വ്യത്യസ്തമായ വേഷപ്പകർച്ചയിലാണ് ബാല ഈ സിനിമയിൽ എത്തുന്നത്. ട്രെയിലർ പുറത്തുവന്നപ്പോൾ ബാലയുടെ സംഭാഷണങ്ങളും രം​ഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlights: bala and wife elizabeth new viral video, shefeekkinte santhosham movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


PABLO AIMAR

1 min

മെസ്സിയുടെ ഗോള്‍, പൊട്ടിക്കരഞ്ഞ് പാബ്ലോ എയ്മര്‍ | വീഡിയോ

Nov 27, 2022

Most Commented