ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേ ബോളിവുഡ് ഗായകന്‍ സോനു നിഗമിനെ ഇല്ലാതാക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന പ്രസ്താവനയുമായി മുന്‍ എംപി നീലേഷ് റാണെ. സോനു നിഗമിനും ഇക്കാര്യമറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'പല അവസരങ്ങളിലും താക്കറേ സോനുവിനെ കൊല്ലാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. താക്കറേ കുടുംബവും സോനു നിഗമും തമ്മിലെന്തു ബന്ധം? ബാല്‍ സാഹിബിന്റെ കര്‍ജത് ഫാം ഹൗസില്‍ എത്ര പേരാണ് മരിച്ചിട്ടുള്ളത്? ഇനിയും വാ തുറക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുത്.' റാണെ വികാരാധീനനായി.

'ശിവസേന നേതാവായിരുന്ന ആനന്ദ് ഡിഗേയുടെ കൊലപാതകത്തിലും ബാല്‍ സാഹിബിന് പങ്കുണ്ട്. മരണം അറിഞ്ഞ് വിശ്വസിക്കാനാവാതെ നിന്ന രണ്ടു ശിവസേന അനുയായികളും അതേ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു.' റാണെ പറഞ്ഞു.

മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ പുത്രനും മുന്‍ എംപിയുമാണ് നീലേഷ് റാണെ. ബിജെപിയുടെ ദേശീയ പ്രചാരണ കമ്മിറ്റി അംഗം കൂടിയായ റാണെയുടെ ഈ പ്രസ്താവന ബിജെപി-ശിവസേന ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights : Bal thackeray planned to kill singer sonu nigam, Shiva sena, BJP