രണ്ടാം ഭാഗത്തിന് മുന്നോടിയായി എത്തിയ ബാഹുബലി: ദി ബിഗിനിങ് എന്ന ഒന്നാം ഭാഗത്തിനും വന്‍ വരവേല്‍പ്. തിരുവനന്തപുരം  ഏരീസ് പ്ലെക്‌സില്‍ നിറഞ്ഞ സദസ്സിലായിരുന്നു ചിത്രത്തിന്റെ പുന:പ്രദര്‍ശനം.

ഇന്ത്യയിലെ 4 കെ പ്രോജെക്ഷന്‍ സംവിധാനമുള്ള ഏക തിയേറ്ററാണ് ഏരീസ് പ്ലെക്‌സ്

2015 ജൂലായ് 10ന് റിലീസ് ചെയ്ത ബാഹുബലിയുടെ യഥാര്‍ഥ പ്രദര്‍ശനത്തില്‍ ഏരീസ് പ്ലെക്‌സ് മൂന്ന് കോടിയിലധികം രൂപയാണ് കളക്ഷന്‍ നേടിയത്. കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ വരുമാനം നേടിയ  തിയേറ്റര്‍ എന്ന ബഹുമതിയും അന്ന് ഏരീസ് പ്ലെക്‌സ് സ്വന്തമാക്കിയിരുന്നു.

ഏപ്രില്‍ 28ാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍ എന്ന രണ്ടാം ഭാഗം പ്രദര്‍ശനത്തിന് എത്തുന്നത്. ഇതിന് മുന്നോടിയായാണ് ആദ്യ ഭാഗം വീണ്ടും പ്രദര്‍ശിപ്പിച്ചത്.

സിനിമാ വ്യവസായത്തെ പുതിയതലങ്ങളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ എടുക്കുന്ന പരിശ്രമം ഫലം കാണുന്നതില്‍ സന്തോഷമുണ്ട് ഏരീസ് പ്ലെക്‌സ് ചെയര്‍മാനായ സോഹന്‍ റോയ് പറഞ്ഞു.