ഇന്ത്യന്‍ സിനിമാചരിത്രത്തിലെ നാഴികക്കല്ലാണ് ബാഹുബലി. ടെറ്റില്‍ റോളിലെത്തിയ പ്രഭാസിന്റെയും വില്ലനായി എത്തിയ റാണാ ദഗുബാട്ടിയുടേയും കരിയറിലെ മികച്ച പെര്‍ഫോമന്‍സുകളില്‍ ഒന്നായിരുന്നു ഇത്.

കോഫിവിത്ത് കരണില്‍ ഇവര്‍ മൂവരും കഴിഞ്ഞ എപ്പിസോഡില്‍ എത്തിയിരുന്നു, ബാഹുബലി ബോളിവുഡില്‍ പുനരാവിഷ്‌ക്കരിക്കുകയാണെങ്കില്‍ ആരൊക്കെയായിരിക്കും അഭിനയിക്കുക എന്ന ചോദ്യത്തിന് മറുത്തൊന്നും ആലോചിക്കാതെ രാജമൗലി മറുപടി നല്‍കി.

ദേവസേനയായി ദീപികയെ പരിഗണിക്കുമെന്നും. എന്നാല്‍ പ്രഭാസിനും റാണയ്ക്കും പകരം മറ്റൊരാളെ കാസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്നും രാജമൗലി പറയുന്നു.  പ്രഭാസും റാണാ ദഗുബാട്ടിയും പ്രിയപ്പെട്ട ബോളിവുഡ് നടിയായി തിരഞ്ഞെടുത്തതും ദീപികയെ തന്നെയായിരുന്നു.

ഇതാദ്യമായാണ് കോഫി വിത്ത് കരണില്‍ തെന്നിന്ത്യയില്‍ നിന്നും അതിഥികള്‍ എത്തുന്നത്. ബോളിവുഡിലെ ഹിറ്റ് ചാറ്റ് ഷോയായ കോഫി വിത്ത് കരണിന്റെ ആറാമത്തെ സീസണാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

ContentHighlights: bahubali team in kofee with karan johar, rajamouli. prabas, rana dagupathi, anushka shetty, deepika