ന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായ ബാഹുബലിയുടെ തിരക്കഥാകൃത്തും സംവിധായകന്‍ രാജമൗലിയുടെ പിതാവുമായ കെ.വി.വിജയേന്ദ്രപ്രസാദ് മലയാള സിനിമയിലേക്ക്. യുവ സംവിധായകന്‍ വിജീഷ് മണി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിനായാണ് വിജയേന്ദ്രപ്രസാദ് കഥയും തിരക്കഥയും ഒരുക്കുന്നത്. 

1988മുതല്‍ സിനിമാ രംഗത്തുള്ള വിജയേന്ദ്രപ്രസാദ് ഇതുവരെ തിരക്കഥയൊരുക്കിയ ഇരുപത്തിയഞ്ചില്‍പരം ചിത്രങ്ങളില്‍ ബഹുഭാഗവും ഹിറ്റുകളായിരുന്നു. ബാഹുബലിക്ക് പുറമെ ഈച്ച, മഗധീര, മണികര്‍ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി , ബജ്‌രംഗി ഭായിജാന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്കെല്ലാം തിരക്കഥ ഒരുക്കിയത് വിജയേന്ദ്രപ്രസാദാണ്. നാല് സിനിമകള്‍ സംവിധാനവും ചെയ്തിട്ടുണ്ട്. സെപ്തംബറില്‍ മലയാള ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.

2004യില്‍ പുറത്തിറങ്ങിയ കൊട്ടേഷന്‍ എന്ന സിനിമ നിര്‍മ്മിച്ചാണ് വിജീഷ് മണി സിനിമയിലെത്തുന്നത്. രണ്ടു തവണ ഗിന്നസ് പുരസ്‌കാരം സ്വന്തമാക്കിയ സംവിധായകന്‍ കൂടിയാണ് വിജീഷ്. അമ്പത്തിയൊന്ന് മണിക്കൂര്‍ രണ്ട് മിനിറ്റ് സമയം കൊണ്ട് തിരക്കഥയൊരുക്കിയ വിശ്വഗുരു എന്ന സിനിമയും ഇരുള എന്ന ആദിവാസി ഭാഷയില്‍  ഒരുക്കിയ നേതാജി എന്ന സിനിമയുമാണ് വിജീഷിന് ഗിന്നസ് റെക്കോഡ് നേടിക്കൊടുത്തത്. 

Content Highlights : Bahubali Script Writer k v vijayendra prasad Into Malayalam Cinema Directed By Vijeesh Mani