
-
രാജ്യത്തെയാകെ ഇളക്കിമറിച്ച വിജയമായിരുന്നു എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടേത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമ. പ്രഭാസ്, അനുഷ്ക, തമന്ന, റാണ ദഗ്ഗുപതി, രമ്യ കൃഷ്ണൻ, സത്യരാജ് തുടങ്ങിയവരെ അണിനിരത്തി രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത് 2013 ജൂലൈ ആറിനായിരുന്നു. ഷൂട്ടിങ് ഓർമകളിലേക്ക് കൂട്ടിക്കൊണ്ട് പോവുകയാണ് ഇപ്പോൾ സംവിധായകൻ രാജമൗലി.
'ജൂലൈ 6, 2013. എല്ലാത്തിനും തുടക്കമിട്ട നിമിഷം. ഏഴു വർഷം മുമ്പ് ഇന്നാണ് ഞങ്ങൾ ബാഹുബലി ഷൂട്ട് ആരംഭിച്ചത്' എന്ന അടിക്കുറിപ്പോടെ ബാഹുബലി ടീമിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പഴയ ഷൂട്ടിങ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്.
സംസാരിച്ചു തുടങ്ങുന്ന കുട്ടികളെ വരെ അത്ഭുതപ്പെടുത്തിയ ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരും ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. മാഹിഷ്മതിയെന്ന സാങ്കൽപിക സാമ്രാജ്യത്തിന്റെ കഥ പറഞ്ഞുകൊണ്ട് അഞ്ചു വർഷമെടുത്താണ് ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും പൂർത്തീകരിച്ചത്. ഇരട്ടവേഷങ്ങളിൽ അച്ഛനും മകനുമായ അമരേന്ദ്ര, മഹേന്ദ്ര ബാഹുബലിമാരായി തകർത്ത പ്രഭാസ്, പ്രഭാസ്-അനുഷ്ക ജോടി, റാണ ദഗ്ഗുപതി, തമന്ന, കട്ടപ്പയായി അഭിനയിച്ചു തകർത്ത ശിവകാമിയായി തിളങ്ങിയ രമ്യ കൃഷ്ണനും ഇന്നും മീമുകളായും വാട്ട്സ്ആപ്പ് സ്റ്റിക്കറുകളായും ട്രോളുകളായും ജനഹൃദയങ്ങളിലുണ്ട്.
Content Highlights :bahubali movie team shares throwback pics of shooting s s rajamouli prabhas anushka ramya krishnan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..