തിരുവനന്തപുരം: അമ്മയില്‍ നിന്ന് പുറത്ത് പോവാതെ നടിമാര്‍ ഉള്ളില്‍ നിന്ന് പൊരുതണമായിരുന്നുവെന്ന് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഈ നടപടികൊണ്ട് അമ്മയ്ക്ക് ഒരു കുലുക്കവുമുണ്ടാവില്ലെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരുടെ നടപടിയുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അവര്‍.
നടിമാര്‍ പുറത്ത് പോയതു കൊണ്ട് അമ്മയ്ക്ക ഒരു കുലുക്കവും സംഭവിക്കില്ല. അങ്ങനെയാണ് അവരുടെ എല്ലാകാലത്തെയും നിലപാട്. അമ്മ സംഘടനയില്‍ നിന്ന് പുറത്ത് പോവുന്നതിന് പകരം ഉള്ളില്‍ നിന്ന് നേതൃത്വത്തിനെതിരേ ശബ്ദമുയര്ത്തിയിരുന്നെങ്കില് എത്ര നന്നാകുമായിരുന്നു എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
'ഈ വനിതാ അംഗങ്ങള്‍ സംഘടനാ തിരഞ്ഞടുപ്പില്‍ മത്സരിക്കണമായിരുന്നു. എന്ത്കൊണ്ട് പ്രമുഖ നടി വൈസ്പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് വെച്ചു. അത് സ്വീകരിക്കാമായിരുന്നില്ലേ. അമ്മയ്ക്കുള്ളില്‍ നിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ അമ്മയുടെ മുന്നില്‍ ധര്‍ണ്ണ ഇരിക്കണമായിരുന്നു. മൂന്ന് പേര് ചേര്‍ന്ന് ഇനി വിഷയമവതരിപ്പിച്ചാല്‍ അതിന്റെ ശക്തി കുറയുമെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.
മൂന്ന് അംഗങ്ങളെ കൂടാതെ രാജിവെച്ച നാലംഗങ്ങള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ എത്ര ശക്തമായി അഭിപ്രായമറിയിക്കാന്‍ കഴിയുമായിരുന്നു. അതവര് നഷ്ടപ്പെടുത്തി. പകരം ഉള്ളില്‍ നിന്ന് പൊരുതണമായിരുന്നു', ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
Content Highlights: Baghyalakshmi on the resignation of malayalam actors from AMMA
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..