'ബർമുഡ'യുടെ പുതിയ പോസ്റ്റർ, എൻ.എം. ബാദുഷ
വർഷങ്ങളായി മലയാള സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറായും പ്രൊജക്ട് ഡിസൈനറായും പ്രവർത്തിച്ചു വരുന്ന എൻ.എം ബാദുഷയുടെ ബാദുഷ സിനിമാസ് ചലച്ചിത്ര വിതരണ രംഗത്തേക്കും. ബാദുഷയും 'ലോനപ്പന്റെ മാമോദീസ' എന്ന ചിത്രത്തിലൂടെ സിനിമാ നിർമ്മാണ രംഗത്തേക്ക് എത്തിയ ഷിനോയ് മാത്യുവും ചേർന്നുള്ള നിർമ്മാണ സംരംഭമാണ് " ബാദുഷ സിനിമാസ്".
ഇതിനോടകം നിരവധി ചിത്രങ്ങളാണ് ബാദുഷ സിനിമാസ് നിർമ്മിച്ച് റിലീസിനായി കാത്തിരിക്കുന്നത്. മെയ് 6ന് റിലീസിനെത്തുന്ന,
ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത് ഷെയിൻ നിഗം, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബർമുഡ'യാണ് ഇവർ വിതരണത്തിനെത്തിക്കുന്ന ആദ്യ ചിത്രം. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ഷിനോയ് മാത്യു, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൃഷ്ണ ദാസ് പങ്കിയാണ് കഥയും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. കാശ്മീരിയായ ശെയ്ലീ കൃഷ്ണയാണ് നായിക.
'ബർമുഡ'യുടെ പുതിയ പോസ്റ്ററും ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. "മെയ് 6ന് ഇന്ദുഗോപൻ വരുന്നു" എന്ന തലക്കെട്ടിൽ പുറത്തിറങ്ങിയ പോസ്റ്ററിൽ തല തിരിഞ്ഞ രീതിയിലുള്ള ഷൈൻ നിഗത്തേയും, പോലീസ് വേഷത്തിലുള്ള വിനയ് ഫോർട്ടിനെയും കാണാനാവും. ഹരീഷ് കണാരന്, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന് ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
അഴകപ്പൻ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിൻ്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്. വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് സംഗീതം സംവിധാനം നിർവഹിക്കുന്നത് രമേഷ് നാരായണനാണ്. കോസ്റ്റും ഡിസൈനര്‍: സമീറ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് കെ പാർത്ഥൻ & ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍: അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രതാപന് കല്ലിയൂര്‍, കൊറിയോഗ്രഫി: പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ഹര്ഷന് പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍: നിധിന് ഫ്രെഡി, പി.ആര്.ഒ: പി. ശിവപ്രസാദ്, സ്റ്റില്‍സ്: പ്രേംലാൽ പട്ടാഴി.
Content Highlights: NM Badusha, Barmuda Movie New Poster, Shane Nigam, Badusha Cinemas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..