ട്രെയ്ലറിൽ നിന്ന്
രാജ്കുമാർ റാവുവും ഭൂമി പട്നേക്കറും പ്രധാന വേഷങ്ങളിലെത്തുന്ന ബധായി ദോയുടെ ട്രെയ്ലർ പുറത്തിറങ്ങി. സ്വവർഗാനുരാഗം പ്രമേയമായി വരുന്ന ചിത്രം ഹർഷവർദ്ധൻ കുൽക്കർണിയാണ് സംവിധാനം ചെയ്യുന്നത്.
സീമ പഹ്വ, ഷീബ ചദ്ദ, ലവ്ലീൻ മിശ്ര, നിതേശ് പാണ്ഡെ, ശശി ഭൂഷൺ, ദീപക് അറോറ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ രാജ്കുമാർ എത്തുന്ന ചിത്രത്തിൽ പി.ടി ടീച്ചറായാണ് ഭൂമി വേഷമിടുന്നത്. വിനീത് ജെയ്ൻ ആണ് ചിത്രത്തിന്റെ നിർമാതാവ്. അക്ഷത് ഗിൽഡിയാൽ, സുമൻ അധികാരി, ഹർഷവർദ്ധൻ കുൽക്കർണി എന്നിവർ ചേർന്നാണ് തിരക്കഥ. ഫെബ്രുവരി 11നാണ് ചിത്രം തീയേറ്റർ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
Content Highlights : Badhaai Do Trailer Rajkummar Rao Bhumi, movie on same sex relationship by Harshavardhan Kulkarni
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..