മമ്മൂട്ടി ചിത്രം 'ഉണ്ട' ഇഷ്ടപ്പെട്ടുവെന്ന ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുമായി വന്ന യുവാവിന് കിടിലന്‍ പണി കൊടുത്ത് നടി മാലാ പാര്‍വതി. സിനിമയ്ക്ക് അഞ്ചില്‍ അഞ്ച് റേറ്റിംഗ് നല്കി, അര്‍ഥമുള്ള സിനിമയെന്നു എഴുതിയ പോസ്റ്റിനു ചുവടെ യുവാവ് ഇട്ട കമന്റാണ് നടിയെ ചൊടിപ്പിച്ചത്. ഇതാദ്യമായല്ല ഈ അനുഭവമെന്നും നടി പറയുന്നു.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ഉണ്ട എന്ന ഏറ്റവും പുതിയ ചിത്രം കണ്ടുവെന്നും അര്‍ഥമുള്ള സിനിമയാണെന്നും നടി മാലാ പാര്‍വതി ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ആ പോസ്റ്റിനു ചുവടെ അശ്ലീലച്ചുവയുള്ള കമന്റുമായി യുവാവ് രംഗത്തു വന്നു. സിനിമ കണ്ടു കഴിഞ്ഞതിനു ശേഷമുള്ള അഭിപ്രായം വ്യക്തമായി എഴുതിയിട്ടും യുവാവ് വീണ്ടും ചോദ്യമുന്നയിച്ചിരിക്കുന്നതിന് പിന്നില്‍ ദ്വയാര്ഥമുണ്ടെന്നും മാന്യതയുടെ മുഖംമൂടി അണിഞ്ഞ് എത്തുന്ന ഇത്തരം ആളുകള്‍ കോമഡി എന്ന പേരില്‍ ഉപയോഗിക്കുന്ന അശ്ലീല ഭാഷയുടെ ഉദാഹരണമാണിതെന്നും പറഞ്ഞുകൊണ്ട് യുവാവിന്റെ കമന്റിന്റെ സ്ക്രീന്‍ഷോട്ട് മാലാ പാര്‍വ്വതി പങ്കുവെച്ചു. ഇതേതുടര്‍ന്ന് ക്ഷമ ചോദിച്ച യുവാവ് കമന്റ് പിന്‍വലിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത 'ഉണ്ട' എന്ന ചിത്രം ഇന്നലെ കണ്ടു. ഗംഭീര സിനിമ. ഗൗരവമുള്ള സിനിമ. പൊളിറ്റിക്കലായത് കൊണ്ടും ആരും പറയാത്ത രാഷ്ട്രീയം പച്ചയ്ക്ക് പറഞ്ഞിരിക്കുന്നത് കൊണ്ടും ഈ സിനിമ സ്പെഷ്യലാണ്. എന്നാല്‍ ഞാനിട്ട പോസ്റ്റിന്റെ താഴെ വന്ന കമന്റ് ഒന്ന് നോക്കിക്കേ.. രണ്ട് അര്‍ത്ഥത്തില്‍ എടുക്കാവുന്ന ഒരു ചോദ്യം? മാന്യതയുടെ മുഖം മൂടി അണിഞ്ഞ്... എവിടെ വേണമെങ്കിലും കോമഡി എന്ന പേരില്‍ തെറി തള്ളി കയറ്റുന്നതിന്റെ ഉദാഹരണം നോക്കിക്കേ...
തമിഴില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് മാല പാര്‍വതി. അശ്വിന് ശരവണന് സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമ ഗെയിം ഓവറിലൂടെയാണ് നടി തമിഴിലേക്കു ചുവടു വയ്ക്കുന്നത്. തെലുങ്കു തമിഴ് ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ നായിക തപ്സി പന്നുവിനൊപ്പം ഡോ. റീന എന്ന കഥാപാത്രമായാണ് മാലാ പാര്‍വതി അഭിനയിക്കുന്നത്.
Content Highlights : Maala Parvathy facebook post, bad comments against Maala parvathy's fb post, Mammooty film, Unda movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..