യരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാക്ക് പാക്കേഴ്‌സ്. കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മഹാരോഗത്തിനടിമപ്പെട്ട് മരണം കാത്തു കിടക്കുന്ന രോഗിയായാണ് കാളിദാസ് അഭിനയിക്കുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍.

കാര്‍ത്തിക നായരാണ് കാളിദാസിന്റെ നായികയായി അഭിനയിക്കുന്നത്. അഭിനന്ദന്‍ രാമാനുജം ആണ് ഛായാഗ്രഹണം. രഞ്ജി പണിക്കര്‍, ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ്‌ പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഡോ സുരേഷ്‌കുമാര്‍ മുട്ടത്ത്, അഡ്വ. കെ ബാലചന്ദ്രന്‍ നിലമ്പൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Content Highlights : backpackers movie trailer jayaraj kalidas jayaram