മിമിക്രി കലാകാരന്മാർ അനുകരിക്കുന്നതുപോലെയല്ല എന്റെ ശബ്ദം, ആരും വഞ്ചിതരാകരുത് -ബാബു ആന്റണി


"നാടോടി എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ശബ്ദമാണ് മിമിക്രിക്കാർ അനുകരിക്കാറ്. യഥാർത്ഥജീവിതത്തിൽ ഞാൻ ജാക്സനേപ്പോലെ ഒരിക്കലും ചിരിച്ചിട്ടില്ല." ബാബു ആന്റണി ഫെയ്സ്ബുക്കിൽ കുറിച്ചു.

ബാബു ആന്റണി | ഫോട്ടോ: ഇ.വി. രാഗേഷ് | മാതൃഭൂമി

താനെന്ന് പറഞ്ഞ് സംസാരിക്കുന്നവർ കാരണം വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി നടൻ ബാബു ആന്റണി. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വഞ്ചിക്കപ്പെട്ട ഒരു കുടുംബത്തിന്റെ സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും നടൻ പങ്കുവെച്ചിട്ടുണ്ട്.

"ദയവായി ഇത്തരം വ്യാജന്മാരാൽ പറ്റിക്കപ്പെടരുത്. ഭൂരിഭാ​ഗം മിമിക്രി കലാകാരന്മാരും അനുകരിക്കുന്നതുപോലെയല്ല എന്റെ യഥാർത്ഥശബ്ദം. ഈയടുത്ത് പങ്കെടുത്ത ടെലിവിഷൻ ഷോയിൽ ഞാനിക്കാര്യം വ്യക്തമായി കാണിച്ചിരുന്നു. നാടോടി എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ശബ്ദമാണ് മിമിക്രിക്കാർ അനുകരിക്കാറ്. യഥാർത്ഥജീവിതത്തിൽ ഞാൻ ജാക്സനേപ്പോലെ ഒരിക്കലും ചിരിച്ചിട്ടില്ല." ബാബു ആന്റണി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഹെഡ്മാസ്റ്റർ എന്ന ചിത്രമാണ് ബാബു ആന്റണിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കാരൂരിന്റെ 'പൊതിച്ചോറ്'എന്ന കഥയുടെ ചലച്ചിത്ര ആവിഷ്കാരമാണ് ഹെഡ്മാസ്റ്റർ. രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രം ജൂലൈ 29നാണ് റിലീസ് ചെയ്തത്. മണിരത്നത്തിന്റെ ബി​ഗ് ബജറ്റ് ചിത്രം പൊന്നിയിൻ സെൽവനിലും ബാബു ആന്റണി ഒരു പ്രധാനവേഷത്തിലുണ്ട്. ഒമർ ലുലു സംവിധാനം ചെയ്ത പവർ സ്റ്റാർ ആണ് ബാബു ആന്റണി നായകനായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന മലയാളചിത്രം.

Content Highlights: Babu Antony about His Voice, Babu Antony against fake people, Powerstar Movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented