നായകനോ അതോ വില്ലനോ? 'മദനോത്സവ'ത്തിൽ വരവറിയിച്ച്‌ ബാബു ആന്റണി


സുരാജ് വെഞ്ഞാറമൂടിനെതിരെ വില്ലൻ കഥാപാത്രമായാണോ ബാബു ആന്റണി അഭിനയിക്കുന്നത് എന്ന് ഉറ്റുനോക്കുകയാണ് സിനിമാസ്വാദകർ.

മദനോത്സവം സിനിമയുടെ സെറ്റിൽ ബാബു ആന്റണി

മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഇ.സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ എഴുതിയ മദനോത്സവത്തിൽ ബാബു ആന്റണി ജോയിൻ ചെയ്തു. സുരാജ് വെഞ്ഞാറമൂടിനെതിരെ വില്ലൻ കഥാപാത്രമായാണോ ബാബു ആന്റണി അഭിനയിക്കുന്നത് എന്ന് ഉറ്റുനോക്കുകയാണ് സിനിമാസ്വാദകർ. അജിത് വിനായക ഫിലിംസ് നിർമ്മിക്കുന്ന ചിത്രം സുധീഷ് ഗോപിനാഥ് ആണ് സംവിധാനം ചെയ്യുന്നത്.

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ, സുധി കോപ്പ, പി പി കുഞ്ഞികൃഷ്ണൻ, ഭാമ അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാട് പുരോ​ഗമിക്കുകയാണ്. വളരെ രസകരമായ സോങ് ടീസറിലൂടെയാണ് മലയാള സിനിമയിൽ വീണ്ടും മദനോത്സവം എത്തിയത്. സോഷ്യൽ മീഡിയയിൽ നിരവധി താരങ്ങൾ പങ്കുവച്ച ചിത്രത്തിലെ "കാണാ ദൂരത്താണോ " എന്ന സോങ് ടീസറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.കഥ -ഇ.സന്തോഷ് കുമാർ, ഡി ഓ പി -ഷെഹ്നാദ് ജലാൽ, ക്രിയേറ്റിവ് പ്രൊഡ്യൂസർ -ജെയ്.കെ, പ്രൊഡക്ഷൻ ഡിസൈനർ -ജ്യോതിഷ് ശങ്കർ, എഡിറ്റർ -വിവേക് ഹർഷൻ, സംഗീതം -ക്രിസ്റ്റോ സേവിയർ, ലിറിക്‌സ് -വൈശാഖ് സുഗുണൻ, സൗണ്ട് ഡിസൈൻ -ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ -രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ -കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം -മെൽവി.ജെ, മേക്കപ്പ് -ആർ.ജി.വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ -അഭിലാഷ് എം.യു, സ്റ്റിൽസ് -നന്ദു ഗോപാലകൃഷ്‌ണൻ, ഡിസൈൻ -അറപ്പിരി വരയൻ, പി ആർ ഓ -പ്രതീഷ് ശേഖർ.

Content Highlights: madanolsavam movie, babu antony joined on the sets of madanolsavam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented