ലയാള സിനിമയുടെ സ്വന്തം ആക്ഷന്‍ ഹീറോ ബാബു ആന്റണി അമേരിക്കന്‍ ചിത്രത്തില്‍ വേഷമിടുന്നു. ബുള്ളറ്റ്‌സ് ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ് എന്ന ആക്ഷന്‍ ചിത്രം സംവിധാനം ചെയ്യുന്നത് വാറന്‍ ഫോസ്റ്റര്‍ ആണ്. 

കാലിഫോര്‍ണിയയിലെ പിറ്റ്‌സ്ബര്‍ഗിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ജേതാവ് റോബര്‍ട്ട് ഫര്‍ഹാം പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നായകന്റെ സുഹൃത്തായാണ് ബാബു ആന്റണി എത്തുന്നത്. 

ലോക കരാട്ടെ ചാമ്പ്യന്‍ റോബര്‍ട്ട് പാര്‍ഹാം, ലോക ബോക്‌സിങ് ചാമ്പ്യന്‍ ടോണി ദി ടൈഗര്‍ ലോപ്പസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. 

1986 ല്‍ ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഭരതന്റെ വൈശാലിയിലെ ലോമപാദ മഹാരാജാവിന്റെ വേഷം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. 1980 കളിലും 90 കളിലും ഒട്ടനവധി ചിത്രങ്ങളില്‍ അദ്ദേഹം വില്ലനും നായകനും സഹതാരവുമായെത്തി. മലയാള സിനിമയുടെ പവര്‍സ്റ്റാര്‍ എന്നാണ് അദ്ദേഹത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും അദ്ദേഹം വേഷമിട്ടു. 

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയിലാണ് ബാബു ആന്റണി മലയാളത്തില്‍ അവസാനമായി വേഷമിട്ടത്. വിജയ് നായകനാകുന്ന തമിഴ് ചിത്രത്തില്‍ ബാബു ആന്റണി ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

സിനിമാ സെറ്റില്‍ നിന്ന് ബാബു ആന്റണി പങ്കുവച്ച വീഡിയോ

Content Highlights: Babu Antony in american film Bullets, Blades and Blood malayalam actor power star