ണിരത്‌നം ചിത്രമായ പൊന്നിയിന്‍ സെല്‍വത്തിന്റെ ചിത്രീകരണത്തിനിടെ പരിക്കേറ്റ ചലച്ചിത്ര താരം ബാബു ആന്റണി ശസ്ത്രക്രിയയ്ക്ക് വിധേയനായി. ബാബു ആന്റണി തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ താരം അമേരിക്കയില്‍ വിശ്രമത്തിലാണ്. 

ബാബു ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍

'പൊന്നിയിന്‍ സെല്‍വം സിനിമയുടെ ചിത്രീകരണത്തിന്റെ തുടക്കത്തില്‍ തന്നെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഇടത് ചുമല്‍ ഒടുവില്‍ ഞാന്‍ ശരിയാക്കി. രാവിലെ 10.20ന് ശസ്ത്രക്രിയക്ക് കൊണ്ടുപോയ അവര്‍ എന്നെ ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിലേക്ക് അയച്ചു. എന്റെ പരിക്ക് ശരിയാക്കാന്‍ അവര്‍ക്ക് ആകെ അരമണിക്കൂര്‍ മാത്രമേ വേണ്ടിവന്നുളളൂ. രണ്ടുമാസം മുമ്പ് സംഭവിച്ച അപകടം ആയിരുന്നെങ്കിലും കൈ അനക്കാതെ വെച്ചിരുന്നതിനാല്‍ കൂടുതല്‍ ഒന്നും സംഭവിച്ചില്ലെന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞു. 

പരിക്കേറ്റ ഈ കൈയും വെച്ച് സിനിമയക്കുവേണ്ടി കുതിരയെ റൈഡ് ചെയ്തതും മറുകൈയില്‍ കോടാലിയേന്തി ശസ്ത്രുക്കളെ ഇടിച്ചിട്ടതും ഞാന്‍ ഡോക്ടറോട് പറഞ്ഞില്ല. ആ ഫ്‌ളോറിലെ എല്ലാവരും ഞാന്‍ ഒരു അഭിനേതാവാണെന്ന് അവിടെയുളള ഒരു ഇന്ത്യന്‍ ഡോക്ടര്‍ വഴി മനസ്സിലാക്കിയിരുന്നു. എന്റെ പേര് പട്ടികയില്‍ കണ്ട അദ്ദേഹത്തിന്റെ കണ്ണുകള്‍ വിടര്‍ന്നതും, കുട്ടികളെ പോലെ അദ്ദേഹം ആശ്ചര്യ ചകിതനായതും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞ് അറിഞ്ഞു. 

Finally I repaired my left shoulder after the accident that happened in the beginning of filming “Ponniyin Selvom”....

Posted by Babu Antony on Friday, 17 September 2021

ഇദ്ദേഹം അറിയിപ്പെടുന്ന പ്രസിദ്ധനായ മികച്ച അഭിനേതാവാണ് എന്ന് അവിടെയുളള എല്ലാവരോടും ഡോക്ടര്‍ പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി സഹപ്രവര്‍ത്തകരിലൊരാള്‍ എന്റെ കൈയില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങുകയും ചെയ്തു. ഇന്ന് അദ്ദേഹം അവധിയായിരുന്നു. അമേരിക്കയില്‍ ശസ്ത്രക്രിയ ചെയ്താല്‍ ഇന്ത്യയില്‍ ലഭിക്കുന്നത് പോലെ എനിക്ക് പ്രത്യേക ശ്രദ്ധ ലഭിക്കില്ലെന്നാണ്‌ ഞാന്‍ കരുതിയത്. പക്ഷേ ഇവിടെ എനിക്കു ലഭിച്ചത് മികച്ച പരിചരണമാണ്. 

എന്റെ എം.ആര്‍.ഐ. കണ്ടതിന് ശേഷവും എന്നെ ഈ ബിഗ്ബഡ്ജറ്റ് ചിത്രത്തില്‍ തുടരാന്‍ അനുവദിച്ച മണിരത്‌നം സാറിന്റെ ധൈര്യത്തെ ഞാന്‍ വിസ്മയത്തോടെയാണ് നോക്കുന്നത്. അദ്ദേഹത്തിന് വേണമെങ്കില്‍ ഒരു സോറി പറഞ്ഞുകൊണ്ട് എന്നെ ഒഴിവാക്കാമായിരുന്നു. കാരണം ഞങ്ങള്‍ സിനിമ ചിത്രീകരണം ആരംഭിച്ചിരുന്നതേ ഉളളൂ. ഞാന്‍ യുഎസിലേക്ക് മടങ്ങുന്നതിനായി എന്റെ ബാഗ് പാക്ക് ചെയ്യാന്‍ തയ്യാറായിരുന്നു.

ചുരുക്കി പറഞ്ഞാല്‍ കഴിഞ്ഞ രണ്ടുമാസം റോളര്‍ കോസ്റ്ററില്‍ യാത്ര ചെയ്യുന്നത് പോലെയായിരുന്നു. അത് സന്തോഷകരമായി അവസാനിച്ചിരിക്കുന്നു. മൂന്നോ നാലോ ആഴ്ചകള്‍ക്ക് ശേഷം എനിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാം. പുഷ് അപ് എടുക്കാനാവില്ല. 50 വര്‍ഷത്തിന് ശേഷമുളള എന്റെ രണ്ടാമത്തെ ആശുപത്രിവാസമാണ്.'