രമവാർഷികദിനത്തിൽ സംവിധായകൻ ഭരതനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നടൻ ബാബു ആന്റണി. തന്നിലെ നടനെ കണ്ടെത്തിയ സംവിധായകനാണ് അദ്ദേഹമെന്ന് താരം ഫെയ്സ്ബുക്കിൽ കുറിച്ചു. അദ്ദേഹം മൺമറഞ്ഞുപോയെങ്കിലും സിനിമകൾക്കിപ്പോഴും ജീവനുണ്ടെന്നും ബാബു ആന്റണി പറയുന്നു.

ബാബു ആന്റണിയുടെ കുറിപ്പ്

എന്നിലെ നടനെ കണ്ടെത്തിയ സംവിധായകൻ. ഇന്ന് ജൂലൈ 30. അദ്ദേഹത്തിന്റെ 22-ാം ചരമവാർഷികമാണ്. അദ്ദേഹം നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകൾക്ക് ഇന്നും ജീവനുണ്ട്. അദ്ദേഹത്തിൽ നിന്നും ഞാൻ പഠിച്ച പാഠങ്ങൾ ഇനിയും അടുത്ത തലമുറയ്ക്കു കൂടി പകർന്നു നൽകണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു.

എന്ന് ആത്മാർഥ ശിഷ്യൻ

ഭരതൻ സംവിധാനം ചെയ്ത പ്രണാമം, ചിലമ്പ്, വൈശാലി തുടങ്ങിയ സിനിമകളിൽ ബാബു ആന്റണി അഭിനയിച്ചിട്ടുണ്ട്.

 


Content Highlights :babu antony emotional facebook post on bharathan 22nd death anniversary chilambu vaishali movies