വീഡിയോയിൽ നിന്നും | photo: screen grab
അടിയും ഇടിയും ഒക്കെ നിര്‍ത്തിയിട്ട് സമാധാനപരമായി ഒരു പടം എങ്കിലും ചെയ്യുമോയെന്ന് ആന്റണി വര്‍ഗീസിനോട് ബാബു ആന്റണി. പുതിയ ചിത്രമായ പൂവന്റെ റിലീസിനോട് അനുബന്ധിച്ച് പുറത്തിറക്കിയ രസകരമായ പ്രമോ വീഡിയയിലാണ് രസകരമായ ഈ സംഭാഷണം.
ഇതാരാ ഈ പറയുന്നതെന്ന് ആന്റണി വര്‍ഗീസ് ബാബു ആന്റണിയോട് തിരിച്ച് ചോദിക്കുന്നുണ്ട്. പിന്നാലെ വൈശാലി, ഇടുക്കി ഗോള്‍ഡ് തുടങ്ങിയ ചിത്രങ്ങളില്‍ ഇടിയുണ്ടോ എന്ന് ബാബു ആന്റണി പെപ്പെയോട് ചോദിക്കുന്നു. രസകരമായ സംഭാഷണങ്ങളോട് കൂടിയാണ് വീഡിയോ എത്തിയിരിക്കുന്നത്.
ഇടിയുടെ ആശാനൊപ്പം എന്ന ക്യാപ്ഷനോടെയാണ് ആന്റണി വര്‍ഗീസ് പെപ്പെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകര്‍ പോസ്റ്റിന് താഴെ കമെന്റുമായി എത്തുന്നുണ്ട്.
'പൂവന്' ജനുവരി ഇരുപതിന് സെന്‍ട്രല്‍പിക്ചേഴ്സ് പ്രദര്‍ശനത്തിനെത്തിക്കും. വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിങ്കു രണധീര്‍, അഖില ഭാര്ഗവന്, അനിഷ്മ അനില്‍കുമാര്‍, വരുണ്‍ ധാരാ, മണിയന് പിള്ള രാജു, സജിന്‍, വിനീത് വിശ്വനാഥന്, അനീസ് ഏബ്രഹാം, സുനില്‍ മേലേപ്പുറം, ബിന്ദു സതീഷ് കുമാര്‍ എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.
വരുണ്‍ ധാരയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് ആന്റ് സ്റ്റക്ക് ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് ഏ.ഡി.യും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: babu antony and antony peppe instagram video on poovan movie promotion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..