മൂന്നാം മുറയിൽ നിന്നൊരു രംഗം, ബാബു ആന്റണി | ഫോട്ടോ: സ്‌ക്രീൻഗ്രാബ്, സിദ്ദിഖുൽ അക്ബർ | മാതൃഭൂമി
ആക്ഷന്‍ ഹീറോ എന്ന് കേള്‍ക്കുമ്പോള്‍ 90-കളിലെ സിനിമാപ്രേമികളുടെ മനസിലേക്ക് വരുന്ന താരരൂപമാണ് ബാബു ആന്റണിയുടേത്. നായകനായും വില്ലനായുമെല്ലാം അദ്ദേഹം നിറഞ്ഞുനിന്നു. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച മൂന്നാംമുറയിലെ ഒരു സംഘട്ടനരംഗത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. ചിത്രത്തിലെ നിര്‍ണായകമായ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ പരിക്കുപറ്റിയ ഓര്‍മയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അദ്ദേഹം പങ്കുവെച്ചത്.
മോഹന്‍ലാലും താനും ചിത്രീകരണത്തിനിടയ്ക്ക് ടെറസിന് മുകളില്‍ കയറി വ്യായാമം ചെയ്യുമായിരുന്നെന്ന് ബാബു ആന്റണി പറഞ്ഞു. മോഹന്‍ലാല്‍ തന്നെയെടുത്ത് ഗ്ലാസ് ടേബിളിലേക്ക് അടിക്കുന്ന ഒരു ഷോട്ടുണ്ട്. ഡ്യൂപ്പില്ലാത്ത രംഗമായിരുന്നു. മോഹന്‍ലാല്‍ എന്നെ എടുത്തുയര്‍ത്തുമ്പോള്‍ ഞാന്‍ ഗ്ലാസിലേക്ക് വീഴണം. രണ്ടുപേരുംകൂടി ചെയ്തുകഴിഞ്ഞാല്‍ ശരിയാവില്ല. ഒരു സ്‌പെഷ്യല്‍ മൂവ് ആയിരുന്നു അത്. ടൈമിങ് വളരെ പ്രധാനമാണ്. ദൈവമേ ഒന്നും വരുത്തല്ലേ എന്ന് പ്രാര്‍ത്ഥിച്ചതിനുശേഷമാണ് മോഹന്‍ലാല്‍ ആ രംഗത്തില്‍ അഭിനയിച്ചതെന്നും താരം പറഞ്ഞു.
' എന്റെ കയ്യൊക്കെ മുറിഞ്ഞു. ദേഹത്ത് പലയിടങ്ങളിലും ഗ്ലാസ് തറഞ്ഞുകയറി. ആശുപത്രിയില്‍പ്പോയി. തലകുത്തി മറിയുമ്പോള്‍ തലകുത്തിയാണ് ഗ്ലാസില്‍ വീഴുന്നതെങ്കില്‍ വളരെ അപകടം സംഭവിച്ചേനേ. കഴുത്തിലൊക്കെ മുറിവുണ്ടാവും. കാല്‍ കുത്തി വീണാലും അത്രയും തന്നെ അപകടമുണ്ടാവും. എനിക്ക് ഡ്യൂപ്പിടാന്‍ താത്പര്യമില്ല.
എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത് 1988-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മൂന്നാംമുറ. ഈ ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച അലി ഇമ്രാന്‍ ഇന്നും ആരാധകരുടെ ഇഷ്ടകഥാപാത്രമാണ്.
Content Highlights: babu antony about his fight sequence with mohanlal, moonnam mura movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..