ബാബു ആന്റണിയും വിജയിയും | ഫോട്ടോ: www.facebook.com/ActorBabuAntony
മലയാളികളുടെ സ്വന്തം ആക്ഷന്‍ ഹീറോയാണ് ബാബു ആന്റണി. നായകനായും വില്ലനായുമെല്ലാം നിരവധി കഥാപാത്രങ്ങള്‍ ബാബു ആന്റണി വെള്ളിത്തിരയില്‍ അവതരിപ്പിച്ചു. വിജയ് നായകനാവുന്ന ലിയോയിലാണ് അദ്ദേഹം തമിഴില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ലിയോ സെറ്റില്‍നിന്നുള്ള ഒരു ഗംഭീര സെല്‍ഫി പുറത്തുവിട്ടിരിക്കുകയാണ് അദ്ദേഹം. സാക്ഷാല്‍ വിജയ്‌ക്കൊപ്പമുള്ള ചിത്രവും കുറിപ്പുമാണ് ബാബു ആന്റണി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
സാക്ഷാല്‍ ഇളയ ദളപതി വിജയ് സാറിനൊപ്പം എന്നുപറഞ്ഞുകൊണ്ടാണ് ബാബു ആന്റണി കുറിപ്പ് തുടങ്ങുന്നത്. അദ്ദേഹം വളരെ എളിമയും സ്‌നേഹമുള്ളയാളുമാണ്. എന്റെ 'പൂവിഴി വാസലിലെ', 'സൂര്യന്‍', 'വിണ്ണൈ താണ്ടി വരുവായാ' തുടങ്ങിയ സിനിമകള്‍ ശരിക്കും ആസ്വദിച്ചുവെന്നും അദ്ദേഹം എന്റെ ആരാധകനാണെന്നും പറഞ്ഞത് ശരിക്കും ഞെട്ടിച്ചു. അദ്ദേഹം പറഞ്ഞ നല്ലവാക്കുകള്‍ എന്നെ അദ്ഭുതപ്പെടുത്തി. വിജയ് സാറിനേയും മറ്റുപലരേയും ആദ്യമായി കാണുകയായിരുന്നുവെന്നും അദ്ദേഹം എഴുതി.
ലിയോയുടെ കശ്മീര്‍ ഷെഡ്യൂളിനിടെയാണ് ബാബു ആന്റണി വിജയിയുമായി സംസാരിച്ചതും ചിത്രമെടുത്തതും. പഹല്‍ഗാമിലെ ചിത്രീകരണത്തിനിടെ സംവിധായകന്‍ ലോകേഷ് കനകരാജ്, സംഘട്ടന സംവിധായകരായ അന്‍ബറിവ്, നടന്‍ സഞ്ജയ് ദത്ത് എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ബാബു ആന്റണി പോസ്റ്റ് ചെയ്തിരുന്നു. അതേസമയം ബാബു ആന്റണിയുടെ കഥാപാത്രം എന്താണെന്ന് അണിയറപ്രവര്‍ത്തകരോ താരമോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം വിജയ്-ലോകേഷ് കനകരാജ് ടീമിലൊരുങ്ങുന്ന ചിത്രമാണ് ലിയോ. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ടീസര്‍ ഏറെ ശ്രദ്ധേയമായിരുന്നു. സഞ്ജയ് ദത്ത് ആണ് വില്ലന്‍ വേഷത്തില്‍. അര്‍ജുന്‍, ഗൗതം മേനോന്‍, തൃഷ, പ്രിയാ ആനന്ദ്, മാത്യൂ തോമസ്, മന്‍സൂര്‍ അലി ഖാന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
അനിരുദ്ധ് സംഗീതസംവിധാനവും മനോജ് പരമഹംസ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എസ്.എസ്. ലളിത്കുമാര്‍, ജഗദീഷ് പളനിസാമി എന്നിവരാണ് നിര്‍മാണം.
Content Highlights: babu antony about actor vijay, babu antony's selfie with vijay on leo movie location
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..