ടുപ്പിലും ഭാവത്തിലും ഇന്ത്യൻ സിനിമയെ ഞെട്ടിച്ച ചിത്രമായിരുന്നു ബാഹുബലി. ചിത്രീകരണ മികവിൽ ബാഹുബലിയെയും ഞെട്ടിക്കുമോ ദീപിക പദുക്കോണിന്റെ പത്മാവതി എന്നാണ് ഇപ്പോൾ സിനിമാലോകം ഉറ്റുനോക്കുന്നത്? ദീപികയും രൺവീറും അഭിനയിച്ച സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിന്റെ ട്രെയിലർ കണ്ട പലർക്കുമുണ്ട് ഈ സംശയം. ട്രെയിലർ കണ്ടവരുടെ ഈ സംശയം അസ്ഥാനത്തല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നത് മറ്റാരുമല്ല, ബാഹുബലിയുടെ ശിൽപി രാജമൗലി തന്നെയാണ്. 'അതിമനോഹരമായ സിനിമ. എല്ലാ ഫ്രെയിമുകളിലും സംവിധായകൻ്റെ മികവ് വ്യക്തമാണ്'-രാജമൗലി ട്വിറ്ററിൽ കുറിച്ചു.

 ട്രെയിലർ ഇറങ്ങിയത് മുതൽ ബാഹുബലിയുമായാണ് പ്രേക്ഷകർ പത്മാവതിയെ താരതമ്യം ചെയ്യുന്നത്. പ്രഥമ കാഴ്ചയിൽ പിഴവറ്റതും മനോഹരവുമായാണ് ബൻസാലി പഴയ കാലം പുനരാവിഷ്കരിച്ചിരിക്കുന്നത്.

രജപുത്ര റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ദീപികയാണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. രണ്‍വീര്‍ സിങ്ങാണ് ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയാകുന്നത്. റാണി പത്മിനിയുടെ ഭര്‍ത്താവ് രത്തന്‍ സിങ്ങാവുന്നത് ഷാഹിദ് കപൂറാണ്. ചിത്രീകരണം തുടങ്ങിയതു മുതൽ  വാര്‍ത്തകളിൽ ഇടം നേടിയ സിനിമയാണിത്. 

രാജമൗലിക്ക് പുറമെ കരൺ ജോഹറും പത്മാവതിയുടേത് ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ട്രെയിലറാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.