ബോക്‌സ് ഓഫീസില്‍ എസ്.എസ് രൗജമൗലിയുടെ ബാഹുബലി: ദ കണ്‍ക്ലൂഷനെ കടത്തി വെട്ടാനൊരുങ്ങി ആമീര്‍ ഖാന്റെ ദംഗല്‍. ചൈനയില്‍ ലഭിച്ച സ്വീകാര്യതയാണ് 2016 ഡിസംബറില്‍ പുറത്തിറങ്ങിയ ദംഗല്‍ ബോക്‌സ് ഓഫീസില്‍ വീണ്ടും വലിയ ചലനം സൃഷ്ടിക്കാന്‍ കാരണം.

1546 കോടിയാണ് ദംഗല്‍ ഇതുവരെ നേടിയ വരുമാനം. 1577 കോടിയാണ് ബാഹുബലി 2 ആഗോള വിപണയില്‍ നിന്ന് നേടിയിരിക്കുന്നത്. 

2015 ല്‍ പുറത്തിറങ്ങിയ ബാഹുബലി സൃഷ്ടിച്ച തരംഗമാണ് ബാഹുബലി 2 ന്റെ വിജയത്തിനും പ്രധാന കാരണമായി തീര്‍ന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നിങ്ങനെ വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകര്‍ ഏറെ ആവേശത്തോടുകൂടിയാണ് കാത്തിരുന്നത്. 1000 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യം ഇന്ത്യന്‍ സിനിമ എന്ന റെക്കോഡും ബാഹുബലി 2 സ്വന്തമാക്കി.

നിതേഷ് തിവാരി സംവിധാനം ചെയ്ത ദംഗല്‍, ഗുസ്തിക്കാരനായ മക്കളായ ഗീത ഫോഗട്ടിന്റെയും ബബിത കുമാരിയുടെയും ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര വേദികളില്‍ നേട്ടങ്ങള്‍ കൊയ്ത ഗീതയുടെയും ബബിതയുടെയും കഥ പ്രേക്ഷകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ആമീര്‍ ഖാനാണ് മഹാവീര്‍ ഫോഗട്ടിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.