ബാഹുബലിയെ പിറകില്‍ നിന്ന് കുത്തിയത് കട്ടപ്പയാണെങ്കില്‍ പ്രഭാസിനെ കുത്തിയത് മറ്റാരുമല്ല ബോളിവുഡ് താരം വരുണ്‍ ധവാന്‍. ബാഹുബലി ഹിന്ദി പതിപ്പിന്റെ വിജയാഘോഷത്തിന് ഒത്തുചേര്‍ന്നപ്പോഴാണ് വരുണ്‍ പ്രഭാസിനോട് തമാശയൊപ്പിച്ചത്.

ഹിന്ദിയില്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരുന്നത് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറായിരുന്നു. കരണിന്റെ വസതിയില്‍ വച്ചായിരുന്നു വിജയാഘോഷം. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, അര്‍ജുന്‍ കപൂര്‍ എന്നിവരും സന്നിഹിതരായിരുന്നു. 

ഏപ്രില്‍ 28 ന് പുറത്തിറങ്ങിയ ബാഹുബലി 2 ലോകവ്യാപകമായി 1678 കോടിയോളം രൂപ നേടിയിരിക്കുകയാണ്. 1000 കോടി ക്ലബില്‍ ഇടം നേടിയ ആദ്യ ഇന്ത്യന്‍ സിനിമയെന്ന ബഹുബലി 2 നാണ്.