ഇറങ്ങും മുന്‍പേ ലാഭം കൊയ്ത് ബാഹുബലി 2: ഇതാ കണക്കുകള്‍....


ഹിന്ദിയില്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും അനില്‍ തഡാനിയുടെ എഎ ഫിലിംസും ചേര്‍ന്നാണ്.

2017 ല്‍ ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകര്‍ ഓരേ മനസ്സോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ്.എസ് രാജമൗലിയുടെ ബാഹുബലിയുടെ രണ്ടാം ഭാഗം; ബാഹുബലി ദി കൺക്ലൂഷൻ. വിവിധ ഭാഷകളിലായി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ ഒന്‍പത് കോടിയോളം ആളുകളാണ് യുട്യൂബ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ കണ്ടുകഴിഞ്ഞത്.

ഇറങ്ങുന്നതിനും മുന്‍പ് തന്നെ ബാഹുബലി 2 ലാഭമായി കഴിഞ്ഞിരിക്കുന്നു എന്നതാണ് നിര്‍മാതാവ് ശോഭു യാര്‍ലഗ്ഗഡയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ട്രെയിലറിന് ഇത്രയും വലിയ വരവേല്‍പ് ലഭിക്കുന്നത്. ആറ് കോടിയിലധികം ആളുകളാണ് യൂട്യൂബില്‍ ട്രെയിലര്‍ കണ്ടത്. ആമിര്‍ ഖാന്റെ ദംഗല്‍ മാത്രമാണ് ഇതിന് മുന്‍പ് ഇന്ത്യയില്‍ ഇത്ര വലിയ തരംഗം സൃഷ്ടിച്ചത്.

ബാഹുബലി ലോകവ്യാപകമായി 650 കോടിയാണ് നേടിയത്. 180 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. നിര്‍മാതാക്കള്‍ക്ക് ലഭിച്ചത് 250 കോടി രൂപയായിരുന്നു. നിര്‍മാതാക്കളേക്കാള്‍ ആനുപാതികമായി നേട്ടം കൊയ്തത് ചിത്രത്തിന്റെ വിതരണക്കാരായിരുന്നു. ഉദാഹരണത്തിന്, വടക്കേ അമേരിക്കയില്‍ ചിത്രം വിതരണത്തിനെടുത്തത് ഏകദേശം 26 കോടി രൂപയ്ക്കായിരുന്നു. എന്നാല്‍ വിതരണക്കാരന്‍ നേടിയത് 58 കോടി രൂപയായിരുന്നു. വടക്കേ അമേരിക്കയില്‍ ബാഹുബലി 2 ന്റെ വിതരണാവകാശം ഇപ്പോള്‍ വിറ്റ് പോയിരിക്കുന്നത് 45 കോടി രൂപയ്ക്കാണ്. കുറഞ്ഞത് 98 കോടിയെങ്കിലും ചിത്രത്തിലൂടെ വരുമാനം ലഭിക്കുമെന്നാണ് വിതരണക്കാര്‍ കണക്കുകൂട്ടിയിരിക്കുന്നത്. ആമിര്‍ ഖാന്റെ ദംഗലിന്റെ 78 കോടിയുടെ റെക്കോഡ് അമേരിക്കയില്‍ ബാഹുബലി 2 തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹിന്ദിയില്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും അനില്‍ തഡാനിയുടെ എഎ ഫിലിംസും ചേര്‍ന്നാണ്. കരണ്‍ ജോഹറുമായുള്ള കൈകോര്‍ക്കല്‍ ചിത്രത്തിന് കൂടുതല്‍ ഗുണം ചെയ്തിട്ടുണ്ട്.

ലോകവ്യപകമായി 6500 സ്‌ക്രീനുകളിലായി ഏപ്രില്‍ 28 നാണ് ബാഹുബലി 2 റിലീസ് ചെയ്യുന്നത്. ബാഹുബലി ഒന്നാം ഭാഗത്തിന്റെ വിതരണക്കാരല്ല ഇന്ത്യയില്‍ ബാഹുബലി 2 വ്യത്യസ്ത സംസ്ഥാനങ്ങളില്‍ എത്തിക്കുന്നത്. കേരളം മാത്രമാണ് ഇതിന് ഒരപവാദം. കേരളത്തില്‍ ഒന്നാം ഭാഗം വിതരണം ചെയ്ത ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ഇരട്ടി തുക നല്‍കിയാണ് രണ്ടാം ഭാഗവും സ്വന്തമാക്കിയത്. റെക്കോഡ് തുക നല്‍കി വിതരണം ഏറ്റെടുക്കാന്‍ തയ്യാറായ വിതരണക്കാര്‍ക്ക് മാത്രമേ ചിത്രത്തിന്റെ അവകാശം നിര്‍മാതാക്കള്‍ നല്‍കിയിട്ടുള്ളു. ഗള്‍ഫിലും യൂറോപ്പിലുമെല്ലാം വന്‍ തുകയ്ക്കു തന്നെയാണ് ചിത്രത്തിന്റെ വിതരണാവകാശം പിടിച്ചിട്ടുള്ളത്.

ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് റെറ്റ് വിറ്റുപോയിരിക്കുന്നത് വന്‍ തുകയ്ക്കാണ്. 50 കോടി നല്‍കി ഹിന്ദിയില്‍ സോണിയും 28 കോടി നല്‍കി മലയാളം തമിഴ് ഭാഷകള്‍ക്കായി സ്റ്റാര്‍ നെറ്റ് വര്‍ക്കും ചിത്രം സ്വന്തമാക്കി. ഡിജിറ്റല്‍ അവകാശത്തിനായി നെറ്റ്ഫ്ലിക്‌സും ആമസോണും മത്സരരംഗത്തുണ്ട്. 200 കോടി രൂപ മുടക്കിയെത്തുന്ന ബാഹുബലി 2, ഈ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ തന്നെ ലാഭത്തിലാണെന്ന് പറയേണ്ടി വരും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented