സ്എസ് രൗജമൗലി സംവിധാനം ചെയ്ത ബാഹുബലി ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു. ചിത്രം പുറത്തിറങ്ങി രണ്ട് ദിവസം പിന്നിടുമ്പോള്‍ 121 കോടിയാണ് ഇന്ത്യയില്‍ നിന്ന് നേടിയ വരുമാനം. 

വിദേശ ബോക്‌സ് ഓഫീസിനിന്ന് 80 കോടിയോളം നേടിയ ചിത്രത്തിന്റെ മൊത്തം വരുമാനം 200 കോടി കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ഇന്ത്യയൊട്ടാകെ 6500 സ്‌ക്രീനുകളിലാണ് ചിത്രം പുറത്തിറങ്ങിയത്. 

ബാഹുബലി 2 ഇന്ത്യന്‍ സിനിമയിലെ സര്‍വകാല റെക്കോഡുകള്‍ തകര്‍ക്കുമെന്നാണ് പ്രവചനങ്ങള്‍. ആദ്യദിന കളക്ഷനില്‍ ആമിര്‍ ഖാന്റെ ദംഗല്‍, സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ എന്നിവയുടെ റെക്കോഡുകള്‍ ബാഹുബലി 2 തകര്‍ത്തിരുന്നു.