എസ്.എസ്. രൗജമൗലിയുടെ ബാഹുബലി 2 ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച് കുതിപ്പ് തുടരുന്നു. പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ 900 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. 2014 ല്‍ പുറത്തിറങ്ങിയ ആമിര്‍ ഖാന്‍ ചിത്രം പികെയുടെ റെക്കോഡാണ് ബാഹുബലി  തകര്‍ത്തിരിക്കുന്നത്. ലോകവ്യാപകമായി 792 കോടിയാണ് പികെ നേടിയത്. 

ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ഇന്ത്യയൊട്ടാകെ 6500 സ്‌ക്രീനുകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ബാഹുബലി 2, 1000 കോടി കളക്ഷന്‍ നേടുമെന്ന് റിലീസിന് മുന്‍പ് തന്നെ പ്രവചിക്കപ്പെട്ടിരുന്നു. 

ആദ്യദിന കളക്ഷനില്‍ ആമിര്‍ ഖാന്റെ ദംഗല്‍, സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ എന്നിവയുടെ റെക്കോഡുകള്‍ ബാഹുബലി 2 തകര്‍ത്തിരുന്നു.