മോഹൻലാലിനൊപ്പം കോട്ടയം പ്രദീപ് ആറാട്ട് എന്ന ചിത്രത്തിൽ
അന്തരിച്ച നടൻ കോട്ടയം പ്രദീപിനെ അനുസ്മരിച്ച് സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ. ഫെബ്രുവരി 18ന് റിലീസിനെത്തുന്ന മോഹൻലാൽ ചിത്രം ആറാട്ടിൽ ശ്രദ്ധേയ വേഷത്തിൽ പ്രദീപും എത്തുന്നുണ്ട്. മോഹൻലാലും പ്രദീപും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നുവെന്നും രണ്ടു ദിവസം മുമ്പും പ്രദീപ് ആറാട്ടിന്റെ വിശേഷങ്ങൾ ചോദിച്ച് വിളിച്ചിരുന്നെന്നും ചിത്രത്തിന്റെ സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ ഓർമിക്കുന്നു.
ബി.ഉണ്ണിക്കൃഷ്ണന്റെ കുറിപ്പ്
പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട് ദിവസങ്ങൾക്ക് മുമ്പും, "ആറാട്ടി"ന്റെ റിലിസ് വിശേഷങ്ങൾ വിളിച്ച് ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട് പ്രമോഷനൽ വീഡിയോ അയച്ച് തന്നിരുന്നു. ഇന്ന് പുലർച്ചെ കേട്ടത് അതീവ ദുഖകരമായ ആ വാർത്തയാണ്. " നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി"ൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു. സിനിമയിൽ, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്, " കഴിവുള്ള കലാകാരനായിരുന്നു"യെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി. "ആറാട്ടി"ൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ് അസ്സോസിയേറ്റ് ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികൾ
വ്യാഴാഴ്ച്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് കോട്ടയം പ്രദീപിന്റെ അന്ത്യം സംഭവിക്കുന്നത്.. അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ആറാട്ട്.
Content Highlights : B Unnikrishnan remembers Kottayam Pradeep Aaraattu movie Mohanlal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..