മിന്നൽ മുരളി എന്ന സിനിമയ്ക്കായി ആലുവയിൽ ഒരുക്കിയ സെറ്റ് ഒരു കൂട്ടം ആളുകൾ ചേർന്ന് നശിപ്പിച്ചതിൽ പ്രതിഷേധം ഉയരുകയാണ്. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സിനായി ഒരുക്കിയ ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രാഷ്ട്രീയ ബജ്റം​ഗ് ദൾ പ്രവർത്തകർ നശിപ്പിച്ചത്. ദൗർഭാ​ഗ്യകരമായ ഈ സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി പ്രതിഷേധിച്ച് രംഗത്തുവന്നിരിക്കുകയാണ് സിനിമാ പ്രവർത്തകർ.

"വാങ്ങിക്കേണ്ട മുഴുവൻ അനുമതികളും വാങ്ങിച്ചുകൊണ്ട്‌, ലക്ഷങ്ങൾ മുടക്കി നിർമിച്ച മിന്നൽമുരളി എന്ന സിനിമയുടെ സെറ്റാണ്‌ സാമൂഹിക വിരുദ്ധർ തകർത്തത്‌. ലോകം മുഴുവനും, വർഗ്ഗ- വർണ്ണ-ജാതി ഭേദമില്ലാതെ മഹാമാരിയെ ചെറുക്കുമ്പോൾ, ഇത്ര അസഹിഷ്ണുതയോടെ ഒരു സിനിമാ സെറ്റ്‌ പൊളിക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വർഗ്ഗീയതയുടെ വൈറസ്‌ എത്ര മാരകമാണ്‌?! ഇവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് സർക്കാരിനോട്‌ ആവശ്യപ്പെടുന്നു. ബേസിലിനും, സോഫിയാ പോളിനും, മിന്നൽ മുരളി ടീമിനും ഐക്യദാർഡ്യം..."സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ കുറിച്ചു.

Unnikrishnan

"ഇത്രയേറെ വിഷചിന്തകളുമായി ഈ നാട്ടിലും ആളുകൾ ജീവിക്കുന്നു എന്നറിയുന്നത് തന്നെ വേദനയാണ്!! ചെയ്ത നെറികേടിനു കൂട്ടു പിടിക്കുന്നതോ മഹാദേവനെ.. പുള്ളിക്ക് അമ്പലവും പള്ളിയുമെല്ലാം ഒന്നാണെന്നും,പേരുകൾക്ക് മാത്രമാണ് മാറ്റമെന്നും, ദൈവത്തിനു മാറ്റമില്ലെന്നും ഇവർക്കാരാ ഒന്ന് പറഞ്ഞുകൊടുക്കുക!!
ഇതിനെന്തായാലും മഹാദേവൻ അനുഗ്രഹിക്കും അത് വിയൂർ ആണോ പൂജപ്പുരയിലാണോ എന്ന് അറിയില്ല എന്തായാലും അനുഗ്രഹം ഉറപ്പു..!!
ബേസിലിന്റെ സ്വപ്നം ഒരുപാട് പേരുടെ അന്നം സിനിമയ്ക്കൊപ്പം നിന്ന നിർമ്മാതാവിന്റെ പണം ഇതിനൊക്കെ ഉത്തരം പറയുക തന്നെ ചെയ്യും!" വിഷയത്തിൽ സംവിധായകൻ അരുൺ ​ഗോപിയുടെ പ്രതികരണം ഇങ്ങനെ.

arun

"നന്നായി ഉണർത്തിയല്ലൊ ഹിന്ദുവിനെ..
മരവും , ആണിയും കൊണ്ട് കുറച്ചു മനുഷ്യർ ഒരു സിനിമക്ക് വേണ്ടി ഉണ്ടാക്കിയ ഈ സാങ്കൽപ്പിക ദേവാലയം എങ്ങനെയാണ് നിങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയത് എന്ന് മനസ്സിലാകുന്നില്ല. ഇത് നല്ലതിനല്ല Protest Against Communal Terror Support team Minnal Murali.."സംവിധായകൻ മനു അശോകൻ കുറിച്ചു.

manu

ആലുവയിലെ സിനിമാ സെറ്റിലുണ്ടായ കിരാതവാഴ്ച്ചയിൽ അപലപിക്കുന്നു എന്നും, കുറ്റവാളികൾക്കെതിരേ കടുത്ത നിയമനടപടി സർക്കാർ കൈകൊള്ളണമെന്നും സംവിധായകൻ മേജർ രവി കുറിച്ചു.

Content Highlights : B unnikrishnan, major ravi, manu ashokan, arun gopi reacts to Minnal Murali Incident