ജോജുവുമായുള്ള ഒത്തുതീര്‍പ്പ് അട്ടിമറിച്ചത് താനല്ല- ബി.ഉണ്ണികൃഷ്ണന്‍


പ്രതിക്ഷ നേതാവ് വി.ഡി സതീശന് ഫെഫ്ക കത്തയച്ചു.

ജോജു ജോർജ്ജ്, ബി.ഉണ്ണികൃഷ്ണൻ

കൊച്ചി: ഇന്ധനവിലയ്‌ക്കെതിരേ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ നടന്‍ ജോജു ജോര്‍ജ്ജിന്റെ കാറു തകര്‍ത്ത സംഭവത്തില്‍ ഒത്തുതീര്‍പ്പ് അട്ടിമറിച്ചത് താനല്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. പ്രതിക്ഷ നേതാവ് വി.ഡി സതീശന് ഫെഫ്ക ഇതേ വിഷയത്തില്‍ കത്തയച്ചു. സമവായ ചര്‍ച്ചകള്‍ അട്ടിമറിച്ചത് ബി.ഉണ്ണികൃഷ്ണനാണെന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു. തുടര്‍ന്നാണ് ഫെഫ്ക ഔദ്യോഗികമായി കത്തയച്ചത്.

സിനിമാ ലൊക്കേഷനുകളില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളില്‍ ഇടപെടണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമയുടെ ലൊക്കേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയിരുന്നു. ചിത്രത്തില്‍ ജോജു ജോര്‍ജ്ജ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ നിലപാടിന്റെ പേരില്‍ സിനിമയുടെ ചിത്രീകരണം തടസ്സപ്പെടുത്തുന്ന രീതി ശരിയല്ലെന്നും ഫെഫ്ക പറയുന്നു. ഇത്തരം പ്രവണതകളില്‍ നിന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനുള്ള നടപടികള്‍ പ്രതിപക്ഷ നേതാവ് സ്വീകരിക്കണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു.

Content Highlights: B Unnikrishnan denies allegation of congress Fefka sends letter VD Satheesan, Joju George Controversy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section
Most Commented