ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീയായി എഫ്എച്ച്എം ഇന്ത്യ മാസിക സർവേയിലൂടെ  കണ്ടെത്തിയ താരമാണ് ജാക്വിലിൻ ഫെർണാണ്ടസ്. എന്നാൽ ജാക്വലിൻ  സെക്സി മാത്രമല്ല ഹാപ്പിയുമാണെന്ന് പറയുകയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചൻ. ജാക്വിലിന് അയച്ച പിറന്നാൾ ആശംസയിൽ അഭിഷേക് പറഞ്ഞത് താൻ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും സന്തോഷവതിയായ വ്യക്തിയാണ് ജാക്വിലിൻ എന്നാണ്. ഒരിക്കലും നിരാശയോടെ കണ്ടിട്ടില്ല ജാക്വിലിനെയെന്നും ഹൗസ്​ഫുൾ ത്രീയിൽ ഒന്നിച്ച് അഭിനയിച്ച അഭിഷേക് ട്വിറ്ററിൽ കുറിച്ചു. 

Abhishek Bachchan

അഭിഷേക് മാത്രമല്ല, ബോളിവുഡ് ഒന്നടങ്കം പറയുന്നതും ജാക്വിലിന്റെ മുഖമുദ്രയാണ് ഈ സന്തോഷമെന്നാണ്. പിറന്നാൾ ആശംസ നേർന്ന എല്ലാവർക്കും പറയാനുണ്ടായിരുന്നത് ജാക്വിലിന്റെ ചിരിക്കുന്ന മുഖമാണ്. ഹാപ്പി ഹാപ്പി ജാക്വലിന് ജന്മദിന ആശംസകളെന്നാണ് ആലിയ ഭട്ട്  ട്വിറ്ററിൽ കുറിച്ചത്.

alia

 

sonam

smiling Leo

Riteish