സച്ചിയുടെ സംവിധാനത്തിൽ പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത് വാർത്തയായിരുന്നു. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുക പവൻ കല്യാൺ ആണ്. സാ​ഗർ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുക.

എന്നാൽ, തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോൾ തിരക്കഥ പൂർണമായി മാറ്റാൻ പവൻ കല്യാൺ നിർദ്ദേശം നൽകിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നായകനായി താൻ മാത്രം മതിയെന്നും ക്ലൈമാക്സ് അടക്കം തിരക്കഥ പൊളിച്ചെഴുതണമെന്നും പവൻ കല്യാൺ അണിയറപ്രവർത്തകരോട് അറിയിച്ചിട്ടുണ്ട്. . മലയാളത്തിൽ പൃഥ്വി അവതരിപ്പിച്ച കോശിയെന്ന കഥാപാത്രത്തെ തെലുങ്കിൽ വില്ലനായി അവതരിപ്പിക്കാനാണ് നിർദ്ദേശം. ത്രിവിക്രമാണ് ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കുന്നത്. സിത്താര എൻ്റർടെയിന്മെൻ്റ്സിൻ്റെ ബാനറിൽ നാഗ വസ്മിയാണ് നിർമ്മാണം.

സച്ചി തന്നെ തിരക്കഥ ഒരുക്കിയ അയ്യപ്പനും കോശിയും മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റായി മാറിയിരുന്നു. ഇതിന് പിന്നാലെ ഹിന്ദി അടക്കം പല ഭാഷകളിലേക്കും സിനിമയുടെ റീമേക്ക് അവകാശം വിറ്റു പോയിരുന്നു

Content Highlights :Ayyappanum Koshiyum Telugu remake Pawan Kalyan suggested the makers to change the entire script