യ്യപ്പനും കോശിയും തെലുങ്കില്‍ റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്ത പുറത്തു വന്ന അന്ന് മുതല്‍ ആരാധകരുടെ ഭാവന വിടര്‍ന്നു തുടങ്ങിയതാണ്. മലയാളത്തില്‍ പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത ചിത്രം തെലുങ്കില്‍ റീമേക്ക് ചെയ്യപ്പെടുമ്പോള്‍ റാണ ദഗ്ഗുബാട്ടിയും നന്ദമുറി ബാലകൃഷ്ണയും അഭിനയിക്കും എന്നു കേട്ടപ്പോള്‍ മുതല്‍ സോഷ്യല്‍മീഡിയയില്‍ ട്രോളുകളുടെ ബഹളമാണ്. ഇപ്പോഴിതാ ഒരു ആരാധകന്‍ ചിത്രത്തിന്റെ ട്രെയ്‌ലറും ഭാവനയില്‍ കണ്ട് നിര്‍മ്മിച്ചിട്ടുണ്ട്. 

ബാലകൃഷ്ണയുടെയും റാണയുടെയും മുന്‍ ചിത്രങ്ങളിലെ പ്രകടനങ്ങളും അയ്യപ്പനും കോശിയിലെ മലയാളം ഡയലോഗുകളും സമന്വയിപ്പിച്ചുകൊണ്ടാണ് ട്രോള്‍ ട്രെയ്‌ലര്‍. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ സിതാര എന്റര്‍ടൈന്‍മെന്റ്സാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 

ചിത്രത്തിന്റെ തമിഴ് റീമേക്കും ഒരുങ്ങുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ആടുകളം, ജിഗര്‍തണ്ട, പൊള്ളാതവന്‍, എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ കതിര്‍സേനന്‍ ആണ് തമിഴില്‍ ചിത്രം നിര്‍മിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ പൃഥ്വിരാജിന്റെ വേഷം ധനുഷും ബിജു മേനോന്റെ വേഷം വിജയ് സേതുപതിയും അവതരിപ്പിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

അനാര്‍ക്കലി എന്ന ചിത്രത്തിന്ശേഷം സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും.  എസ് ഐ അയ്യപ്പന്‍ നായരായി ബിജു മേനോനും റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും എത്തിയ ചിത്രം തീയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

Content Highlights : ayyapanum koshiyum telugu troll trailer viral nandamuri balakrishna rana daggupati