-
2000ത്തിൽ റിലീസായ കുട്ടികളുടെ ചിത്രം അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടുവിലെ ഈ വികൃതിക്കുട്ടൻമാരെ ഓർമ്മയുണ്ടോ? ചിത്രത്തിലെ രോഹൻ, മോനപ്പൻ എന്നീ കഥാപാത്രങ്ങളായി ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത റോഹൻ പെയ്ന്ററും പോൾ മാത്യുവും തൊണ്ണൂറുകളിലെ കുട്ടികളുടെ ഇഷ്ടതാരങ്ങളായിരുന്നു. ഇരുവരുടെയും പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാവുകയാണ്.

ചിത്രത്തിൽ രോഹനായെത്തിയ മഹാരാഷ്ട്ര ബാന്ദ്ര സ്വദേശിയായ രോഹൻ പെയ്ന്റർ നിരവധി പരസ്യചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ നടനാണ്. ടൊറന്റോയിൽ ഛായാഗ്രഹണം പഠിക്കുകയാണ് രോഹനിപ്പോൾ. പോൾ മാത്യു പരസ്യസംവിധായകനാണ്.
Content Highlights :ayyapantamma neyyappam chuttu movie child actors new pics viral in social media
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..