പ്രേമം ഇറങ്ങിയിട്ട് 2 വര്‍ഷങ്ങളോളം ആയെങ്കിലും മലര്‍ മിസ്സും ജോര്‍ജും ഇന്നും പ്രേക്ഷക ഹൃദയങ്ങളില്‍ ജീവിക്കുന്നു. അതിന് തെളിവാണ് കഴിഞ്ഞ ദിവസം ബോളിവുഡ് നടനും ഗായകനുമായ ആയുഷ്മാന്‍ ഖുറാനയുടെ ട്വീറ്റ്. 

പ്രേമത്തിലെ 'മലരേ' എന്ന ഗാനം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ച ആയുഷ്മാന്‍ ചിത്രത്തില്‍ മലര്‍ മിസ്സായി എത്തിയ സായ് പല്ലവി എത്ര സിമ്പിളും ക്യൂട്ടുമാണെന്നാണ് കുറിച്ചിരിക്കുകയാണ്. 

വിക്കി ഡോണര്‍' ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ ഗായകനായും നടനായും ആയുഷ്മാന്‍ ഖുറാന ശ്രദ്ധ നേടുന്നത്. വിക്കി ഡോണറിലെ പ്രകടനത്തിനും പാട്ടിനും യഥാക്രമം മികച്ച നവാഗത താരത്തിനും മികച്ച ഗായകനുമുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ആയുഷ്മാന്‍ നേടിയിരുന്നു.