വെള്ളിത്തിരയിലും പുറത്തും വലിയ കൂട്ടാണ് ബോളിവുഡ് താരങ്ങളായ ഭൂമി പഡ്നേക്കറും ആയുഷ്മാന്‍ ഖുറാനയും. പരസ്പരം എല്ലാമറിയുന്ന കൂട്ടുകാര്‍. അതുകൊണ്ട് തന്നെ ഒരു ടെലിവിഷന്‍ ഷോയില്‍ ആയുഷ്മാന്‍ ഭൂമിയെക്കുറിച്ച്  പറഞ്ഞ ചില കാര്യങ്ങള്‍ കേട്ട് ഞെട്ടാത്തവരില്ല.

ഭൂമിയെ പ്രണയിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ കിടപ്പറയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഒരു ഉപദേശമാണ് ആയുഷ്മാന്‍ നല്‍കിയത്. കിടപ്പറയില്‍ നിങ്ങള്‍ക്ക് നല്ല ക്ഷമ വേണം. സിനിമയില്‍ ക്ലൈമാക്സില്‍ അവര്‍ ഭയചകിതയായിരുന്നു.-ഇതായിരുന്നു പൊട്ടിച്ചിരിച്ചുകൊണ്ടുള്ള ആയുഷ്മാന്റെ മറുപടി.

ഇത് പക്ഷേ, ഭൂമി നിഷേധിച്ചില്ല. എനിക്ക് മെല്ലെപ്പോക്കാണ് ഇഷ്ടം. പതുക്കെ... പ്രണയാതുരമായി അങ്ങിനെ... ഇതായിരുന്നു കൂട്ടച്ചിരിയില്‍ മുങ്ങിയ ഭൂമിയുടെ മറുപടി.

സെക്സ് ഇല്ലാതെ എത്ര കാലമായി എന്നതായിരുന്നു ആയുഷ്മാനോടുള്ള ചോദ്യം. ഔട്ട്ഡോര്‍ എന്നായിരുന്നു ഉത്തരം. ഇതേ ചോദ്യം ഭൂമിയോട് ആവര്‍ത്തിച്ചപ്പോഴും ഉത്തരം നല്‍കിയത് ആയുഷ്മാന്‍ തന്നെ. ചിലപ്പോള്‍ ഒരു മണിക്കൂര്‍. നിര്‍ത്തൂ എന്നായി അപ്പോള്‍ ഭൂമി. പിന്നെയായിരുന്നു ഡേറ്റിങ് ടിപ്പ്സിനെ കുറിച്ചുള്ള ചോദ്യം. ഭൂമി ഒരു പ്രൊഫഷണലാണ് എന്നായിരുന്നു ആയുഷ്മാന്‍ ആദ്യം പറഞ്ഞത്.

ശുഭ് മംഗല്‍ സാവ്ദാന്‍, ധൂം ലഗ കെ ഹൈഷ എന്നിവയാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങള്‍. ഇതില്‍ ധൂം ലഗ കെ ഹൈഷ ഭൂമിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു.

കളേഴ്സ് ഇന്‍ഫിനിറ്റി ചാനലിലെ ബി.എഫ്.എഫ്സ് വിത്ത് വോഗ് എന്ന പരിപാടിയിലാണ് ഇവരും വീണ്ടും ഒത്തുചേര്‍ന്നത്. ശനിയാഴ്ച സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ ടീസറാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.

Content Highlights: ayushman khurana bhoomi padnekar latest interview bollywood