നടനും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ നിക്കാഹിൽ തിളങ്ങി ദിലീപും കുടുംബവും.

വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകൻ ബിലാൽ ആണ് ആയിഷയുടെ വരൻ.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ ദിലീപ് ഭാര്യയും നടിയുമായ കാവ്യയ്ക്കും മകൾ മീനാക്ഷിക്കും ഒപ്പമാണ് എത്തിയത്. മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് വധു ആയിഷ. 

 

നാദിർഷായുടെ രണ്ടു മക്കളിൽ മൂത്തയാളായ ആയിഷ സ്റ്റൈലിസ്റ്റ് ആണ്. ഖദീജയാണ് ഇളയമകൾ. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ആയിഷയുടെ വിവാഹ നിശ്ചയം. ഫെബ്രുവരി 11നാണ് വിവാഹം.

Content Highlights : Aysha Nadirsha Wedding Dileep Kavya Meenakshi Wedding Pictures