യോധ്യ വീണ്ടും ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവ ചർച്ചയാകുമ്പോൾ രാമജന്മഭൂമിയെക്കുറിച്ച് ഒരു ചിത്രം ഒരുങ്ങുന്നു. ഉത്തർപ്രദേശ് സെൻട്രൽ ഷിയാ വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് വസീം റിസ്​വിയാണ്  സ്വിയാണ് ചിത്രം കഥയെഴുതി നിർമിക്കുന്നത്. റിസ്​വി ചിത്രത്തിൽ അഭിനയിക്കുന്നമുണ്ട്.  സനോജ് മിശ്രയാണ് സംവിധാനം.  രാമജന്മഭൂമി എന്നു പേരിട്ട ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറക്കി.

1990 ഒക്ടോബർ 30 മുതൽ നവംബർ രണ്ട് വരെയുള്ള രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ ഘട്ടമാണ്  സിനിമയുടെ ഇതിവൃത്തം. രാജ്യമെങ്ങും വലിയ കോളിളക്കമുണ്ടാക്കിയ തൊണ്ണൂറിലെ കർസേവകർക്കെതിരേയുണ്ടായ വെടിവെപ്പും സിനിമയിൽ പരാമർശിക്കുന്നുണ്ട്.

ഈ സിനിമയിൽ താൻ ഒരു സമുദായത്തെയും ആക്രമിച്ചിട്ടില്ലെന്നും സമൂഹത്തിലെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും റിസ്​വി പറയുന്നു.

 മനോജ് ജോഷി, ഗോവിന്ദ് നാംദേവ്, നസ്നിൻ പട്നാനി, രാജ്​വീർ സിങ്, ദിഷ സച്ദേവ, ആഥിത്യ എന്നിവരാണ് അഭിനയിക്കുന്നത്. ചിത്രം അടുത്ത മാസം തിയ്യറ്ററുകളിൽ എത്തും.

രാമജന്മഭൂമി വിഷയത്തിൽ മാധ്യസ്ഥ ശ്രമം നടത്തിയ വ്യക്തിയായിരുന്നു റിസ്​വി. അയോധ്യയിൽ രാമക്ഷേത്രവും ലഖ്നൗവിൽ പള്ളിയും നിർമിക്കണം എന്നതായിരുന്നു റിസ്​വിയുടെ ഒത്തുതീർപ്പ് ഫോർമുല. എന്നാൽ, ഈ ശ്രമങ്ങൾ വിജയിച്ചില്ല.

Content Highlights: Ayodhya Ramjanmabhumi Temple Shia Waqf Board chairman Syed Waseem Rizvi Movie